തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ഡിജിപി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന് പിന്നാലെ സേനയിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ. ഇന്ന് രാവിലെയാണ് ഡിജിപി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ പൊലീസിന്റെ വീഴ്ചക്ക് പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് കാണാൻ ഡിജിപി എത്തിയത്. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ എന്നിവരും എത്തി.
ഇന്നലെയുണ്ടായത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണെന്നും വിലയിരുത്തുന്നതും. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാറും ഗവർണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നൽകാൻ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വീഴ്ച കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. അതോടൊപ്പം പൊലീസിലെ പൊളിച്ചെഴുത്തും ചർച്ചയാകും. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇന്നലെത്തെ സംഭവം വീഴ്ചയാണെന്നു ആഭ്യന്തര മന്ത്രിക്ക് ബോധ്യമുണ്ട്. ഇന്നലെയും ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസിൽ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നു. നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.
