മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ അല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയ്ലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

11:34 PM (IST) Jul 01
3 റിപ്പബ്ലിക്കൻ അംഗങ്ങള്‍ കൂറ് മാറി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ വോട്ടാണ് ടൈ ബ്രേക്കറായത്
11:10 PM (IST) Jul 01
ക്രൈം സ്‌ക്വാഡും, ഫറോക്ക് പൊലീസും ചേർന്നാണ് ഇവരെ തിരൂരിൽ വെച്ച് പിടികൂടിയത്. കഴിഞ്ഞ ആഴ്ചയാണ് മുതുവാട്ടുപാറയിൽ വെച്ചു റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിൽ എത്തി ഇരുവരും കവർന്നത്.
10:49 PM (IST) Jul 01
ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും
06:54 PM (IST) Jul 01
ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തുന്നത് കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്നും മന്ത്രി.
05:21 PM (IST) Jul 01
എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് നേടി.
05:00 PM (IST) Jul 01
രണ്ട് കൊല്ലങ്ങളിൽ പ്രതിമാസം മൂവായിരം രൂപ വീതം ശമ്പളം നൽകാൻ കമ്പനികൾക്ക് ധനസഹായം നൽകും.
04:49 PM (IST) Jul 01
പെരുമ്പാവൂർ ഒക്കൽ ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷര (23) ആണ് തൂങ്ങിമരിച്ചത്.
02:41 PM (IST) Jul 01
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഡിജപിയെ തീരുമാനിക്കുന്നത്.
02:40 PM (IST) Jul 01
10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
01:55 PM (IST) Jul 01
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന
12:58 PM (IST) Jul 01
ഇന്നലെയാണ് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നൽകിയത്.
12:28 PM (IST) Jul 01
സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം.
11:06 AM (IST) Jul 01
വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു.
10:51 AM (IST) Jul 01
ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.
10:42 AM (IST) Jul 01
കോയമ്പത്തൂരിൽ വനത്തിനുള്ളിൽ വേട്ടയ്ക്ക് പോയ സംഘം മാനെന്ന് കരുതി ബന്ധുവിനെ വെടിവച്ച് കൊന്നു
10:23 AM (IST) Jul 01
ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി.
09:59 AM (IST) Jul 01
പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചു.
09:47 AM (IST) Jul 01
ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയുമായി ആശുപത്രിക്കെതിരെ ബന്ധുക്കൾ
09:08 AM (IST) Jul 01
കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു.
08:31 AM (IST) Jul 01
ഇവരിൽ നിന്ന് ഒരു നാടൻ തോക്ക്, രണ്ട് വെടിയുണ്ടകൾ, ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാന്‍ ഉള്ള കത്തികൾ, ഒരു ബൈക്ക് എന്നിവയും പിടികൂടി.
06:28 AM (IST) Jul 01
ബിജെപിയുമായി സഖ്യത്തിലേക്കെന്ന വാർത്ത എഐഎഡിഎംകെ സ്പോൺസർ ചെയ്യുന്നതെന്ന് ടിവികെ
06:06 AM (IST) Jul 01
വിജ്ഞാനകേരളം പദ്ധതിയിലൂടെ ഒരു ലക്ഷം പേർക്ക് ഗൾഫിലടക്കം വിദേശത്ത് തൊഴിലുറപ്പാക്കാൻ ശ്രമം
05:50 AM (IST) Jul 01
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ സമ്മർദം ശക്തമാക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ
05:40 AM (IST) Jul 01
സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റാവഡ ചന്ദ്രശേഖർ ഇന്ന് ചുമതലയേൽക്കും