എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് നേടി.

തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി. ഫാർമസിയിൽ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള പുതിയ ഫോർമുല അനുസരിച്ചാണ് റാങ്ക് തയ്യാറാക്കിയത്.

ആദ്യ 10 റാങ്കിൽ ഒൻപതും ആൺകുട്ടികളാണ് നേടിയത്. എസ് സി വിഭാഗത്തിൽ കാസർകോട് നീലേശ്വരം സ്വദേശി ഹൃദിൻ എസ് ബിജുവിനാണ് ഒന്നാം റാങ്ക്. എസ് ടി വിഭാഗത്തിൽ കോട്ടയം സ്വദേശി ശബരിനാഥ് കെഎസ് രണ്ടാം റാങ്ക് നേടി. എൻജിനീയറിങ്ങിൽ ആദ്യ 100 റാങ്കിൽ 43 പേരും സ്റ്റേറ്റ് സിലബസിൽ പഠിച്ചവരാണ്. ഫാർമസിയിൽ ആലപ്പുഴ സ്വദേശി അനഘ അനിൽ ഒന്നാം റാങ്ക് നേടി. ആർ സിനോയ് കോട്ടയം സ്വദേശി ഋഷികേശ് ആർ ഷേണായിക്കാണ് രണ്ടാം റാങ്ക്.

86,549 പേർ പരീക്ഷയെഴുതിയതിൽ 76,230 വിദ്യാർത്ഥികളാണ് യോഗ്യത നേടിയത്. ഫാർമസിയിൽ ആലപ്പുഴയിൽ നിന്നുള്ള അനഘ അനിലിനാണ് ഒന്നാം റാങ്ക്, കോട്ടയം ഋഷികേശ് ആർ ഷേണായിക്കാണ് രണ്ടാം റാങ്ക്. ഫാർമയില്സി‍ 33,425 പേര്‍ പരീക്ഷ എഴുതിയതില്‍ 27,841പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഒന്നാം റാങ്കുകാരൻ അടക്കം എഞ്ചിനീയറിംഗിൽ ആദ്യ നൂറിൽ 43 പേരാണ് സംസ്ഥാന സിലബസിൽ പഠിച്ചവരാണ്. 2011 മുതലുള്ള മാർക്ക് ഏകീകരണത്തിലാണ് മാറ്റം. കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്.

മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.