Published : Nov 04, 2025, 05:27 AM ISTUpdated : Nov 04, 2025, 10:07 PM IST

Malayalam News Live: 'പിഎം ശ്രീയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ട'; സംസ്ഥാന കൗൺസിലില്‍ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

Summary

എസ്ഐആറിൻറെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്ഐആറിനെ സിപിഎമ്മും കോൺഗ്രസും എതിർക്കുമ്പോഴാണ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്

binoy viswam

10:07 PM (IST) Nov 04

'പിഎം ശ്രീയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടല്‍ വേണ്ട'; സംസ്ഥാന കൗൺസിലില്‍ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതിയില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടൽ വേണ്ടെന്ന് ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്

Read Full Story

09:32 PM (IST) Nov 04

'ഖേദം' ആവശ്യമില്ലാത്തത്, പിഎം ശ്രീയിൽ കേന്ദ്രത്തിനുള്ള കത്ത് ഉറപ്പാക്കണമെന്ന് സിപിഐ നേതാക്കൾ; പാർട്ടിയുടെ വലിയ നേട്ടമെന്ന് വിലയിരുത്തൽ

യഥാർത്ഥ ഇടതു നിലപാട് ഉയർത്തിപ്പിടിക്കാൻ നേതൃത്വത്തിന് കഴിഞ്ഞെന്നാണ് അഭിനന്ദനം. അതേ സമയം തർക്കത്തിനിടെ എംഎ ബേബിയോട് പ്രകാശ് ബാബുവും ശിവൻകുട്ടിയോടു എഐവൈഎഫും ഖേദം പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ.

Read Full Story

08:56 PM (IST) Nov 04

വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

വഴി ചോദിക്കാനെന്ന വ്യാജേനെ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) എന്നയാളാണ് കാലടി പൊലീസിന്‍റെ പിടിയിലായത്

Read Full Story

08:31 PM (IST) Nov 04

വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ തെറി പറഞ്ഞ് യുവാവ്; പൊലീസ് സ്റ്റേഷനിലും ബഹളം, അറസ്റ്റ്

മൈനാഗപ്പള്ളി സ്വദേശി ജിനോ ജോൺസൺ ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് കുണ്ടറ ആശുപത്രി മുക്കിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊല്ലം ആർടിഒ എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്ക് നേരെ പ്രതി അസഭ്യവർഷം നടത്തി.

Read Full Story

08:05 PM (IST) Nov 04

അറസ്റ്റിലായ എംഎസ്എഫ് നേതാവ്, ഹാരീസ്‌ ബീരാൻ എംപിയുടെ പിഎ അല്ല; വിശദീകരിച്ച് എംപിയുടെ ഓഫീസ്

പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ പിഎ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപി യുടെ ഓഫീസ് അറിയിച്ചു. വാഴക്കുളം മാവിൻ ചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസ് (25) ആണ്‌ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പൊലീസ് പിടിയിലായത്. 

Read Full Story

08:05 PM (IST) Nov 04

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, കെഎസ് ശബരീനാഥൻ മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്

Read Full Story

06:15 PM (IST) Nov 04

സർവ ശിക്ഷ അഭിയാൻ; ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു, കേരളത്തിന് അർഹമായ തുക നൽകും, സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേന്ദ്രം

സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു

Read Full Story

06:04 PM (IST) Nov 04

വോട്ടർപട്ടിക ക്രമക്കേട് ആരോപണം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്തു, കൊടുവള്ളി നഗസഭാ സെക്രട്ടറിയെ മാറ്റി

ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്ത നഗരസഭാ സെക്രട്ടറി മനോജ്‌ വിഎസിനെ മാറ്റണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അനിൽകുമാർ നോച്ചിയിലിനാണ് പകരം നഗരസഭാ സെക്രട്ടറിയുടെ ചുമതല.

Read Full Story

05:39 PM (IST) Nov 04

കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്‍റെ മൂക്കിൻ തുമ്പിൽ നിന്ന്; ജയിലിലെത്തിക്കും വഴി ചാടിപ്പോയ പ്രതിക്കായ് തെരച്ചിൽ തുടരുന്നു

കൊടും കുറ്റവാളിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനായുള്ള തെരച്ചില്‍ തുടര്‍ന്ന് പൊലീസ്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല

Read Full Story

05:29 PM (IST) Nov 04

'ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ല'; പരിപാടിയിൽ നിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ടതിൽ ആഞ്ഞടിച്ച് സണ്ണി ജോസഫ്

അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് പോയത്. ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

Read Full Story

05:04 PM (IST) Nov 04

'നിങ്ങൾ എനിക്ക് ശമ്പളം തരുന്നുണ്ടോ? എന്നെ ഭീഷണിപ്പെടുത്തേണ്ട'; ബലാത്സംഗ കേസില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി അണ്ണമലൈ

മാധ്യമപ്രവർത്തകനോട് തട്ടിക്കയറി തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ. കൊയമ്പത്തൂർ ബലാത്സംഗക്കേസിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ ക്ഷുഭിതനായി പ്രതികരിച്ചത്

Read Full Story

04:49 PM (IST) Nov 04

വോട്ടർപട്ടിക പരിഷ്കരണത്തെ പിന്തുണച്ച് നടൻ മധു; എല്ലാവരും ഇതിൽ പങ്കെടുക്കണം, ഇതൊരു കടമയാണെന്നും താരം, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മധുവിൻ്റെ വീട്ടിൽ

മുതിർന്നവരും ഇതിന്റെ ഭാഗമാകണം. നാടിന്റെയും നമ്മുടെയും നന്മക്ക് വേണ്ടി ഉള്ളത് ആണ് ഇതെന്നും മധു പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാ​ഗമായി എനുമറേഷൻ ഫോം നൽകാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വീട്ടിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം.

Read Full Story

04:10 PM (IST) Nov 04

'എസ്ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം, എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാം'; എസ്ഐആർ അറിയേണ്ടതെല്ലാം

എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. എസ് ഐആർ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Full Story

03:42 PM (IST) Nov 04

പിഎം ശ്രീ - ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്ന് മന്ത്രി വി ശിവൻകുട്ടി; 'പ്രധാനന്ത്രിമ വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കും'

ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ല. കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കും. നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വി ശിവൻ കുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

Read Full Story

03:30 PM (IST) Nov 04

പേടിയോടെ നാട്; വീടിന് മുന്നിലെ ചായ്പിൽ കിടന്ന വയോധികയെ ക്രൂരമായി ആക്രമിച്ച് തെരുവുനായ, പേവിഷബാധ സ്ഥിരീകരിച്ചു

പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പട്ടിയുടെ കടിയേൽക്കുകയോ മറ്റെന്തെങ്കിലും സംശയമുള്ളവർ പേ വിഷബാധയ്ക്കെതിരെയുള്ള ചികിത്സ തേടേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു.

Read Full Story

03:16 PM (IST) Nov 04

സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളിൽ; വർക്കല ആക്രമണത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് പെൺകുട്ടികളും ട്രെയിനിൻ്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളിൽ കാണാം. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Read Full Story

03:06 PM (IST) Nov 04

ശ്രീക്കുട്ടിയുടെ നില ​ഗുരുതരമായി തന്നെ തുടരുന്നു, തലക്കേറ്റ പരിക്ക് ​ഗുരുതരം, തലയിലെ മർദം കുറയ്ക്കാൻ ഡോക്ടർമാരുടെ ശ്രമം

അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി പൊലീസ് പരിശോധിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചു വേളി യാർഡിൽ വെച്ചായിരുന്നു പരിശോധന.

Read Full Story

02:40 PM (IST) Nov 04

മലപ്പുറത്ത് 10 മില്ലി മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു, ഒരാഴ്ച റിമാൻഡ്; കോടതിയുടെ രൂക്ഷ വിമർശനം, 'ഇത് ബനാന റിപ്പബ്ലിക്കല്ല'

10 മില്ലി ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശം വെച്ചതിന് യുവാവിന് ഒരാഴ്ച്ച ജയിലിൽ കിടക്കേണ്ടിയും വന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി വിമർശനം ഉന്നയിച്ചത്. തിരൂർ പൈങ്കണ്ണൂർ സ്വദേശി ധനേഷി (32) നെയാണ് ഇക്കഴിഞ്ഞ 25 ന് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story

02:34 PM (IST) Nov 04

'എന്റെ കുഞ്ഞിന്റെ കൈ തിരിച്ചുതരാൻ അവർക്ക് പറ്റുവോ?' കണ്ണുനീരോടെ ഓമന ചോദിക്കുന്നു, 9 വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ പരാതി നൽകി കുടുംബം

സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ആദ്യം ചികിത്സ തേടിയ ജില്ലാ ആശുപത്രിയുടെ പിഴവ് ആവർത്തിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

Read Full Story

02:33 PM (IST) Nov 04

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ പരിപാടിക്കിടെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു; എട്ടുകാലി മമ്മൂഞ്ഞ് ആകേണ്ടെന്ന് മുദ്രാവാക്യം

ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. 

Read Full Story

02:15 PM (IST) Nov 04

ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് അപകടം; സംഭവ സ്ഥലത്ത് വെച്ചുതന്നെ പെൺകുട്ടി മരിച്ചു, ദാരുണ സംഭവം വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ

ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. 

Read Full Story

02:09 PM (IST) Nov 04

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് മുതൽ തുടങ്ങി, ഫോമുകളുമായി ബിഎൽഒമാർ വീടുകളിലേക്ക്; പ്രമുഖരുടെ വീടുകളിൽ പ്രധാന ഉദ്യോ​ഗസ്ഥരെത്തി

അതേ സമയം എസ്ഐആറിനെ നാളെ സര്‍ക്കാര്‍ വിളിച്ച സര്‍വക്ഷി യോഗം ചേരും. പ്രമുഖരുടെ വീടുകളിൽ ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ പ്രചാരണം കൂടി ലക്ഷ്യമിട്ട്.

Read Full Story

01:05 PM (IST) Nov 04

'ഇത് പൊതു ശല്യം ആണ്, വിദേശത്തൊക്കെ ആണേൽ ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടിവെച്ചു കളയും'; സ്വകാര്യ ബസുകളുടെ ഹോൺ അടിക്കും മരണപ്പാച്ചിലിനുമെതിരെ മന്ത്രി

വിദേശത്ത് ഒക്കെ ആണേൽ ഈ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്ക് എടുത്ത് വെടി വെച്ച് കളയുമെന്നും ഗണേഷ് പറഞ്ഞു. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണ് സ്വകാര്യ ബസുകൾ നടത്തുന്നത്. ഇത് അനുവദിക്കില്ല

Read Full Story

12:59 PM (IST) Nov 04

കോളേജിലേക്ക് ബൈക്കിൽ പോകുന്നതിനിടെ വാഹനത്തിന് പിന്നിലിടിച്ചു, നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശിയായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. പൂത്തോട്ടയിലെ കോളേജിലേക്ക് പോകും വഴി രാവിലെയാണ് അപകടമുണ്ടായത്

Read Full Story

12:59 PM (IST) Nov 04

ബാലതാര അവാർഡ് വിവാദം - അവാർഡിനായി അപേക്ഷിച്ചത് 6 ചിത്രങ്ങൾ, അന്തിമ റൗണ്ടിലെത്തിയത് 2 എണ്ണം

രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി.

Read Full Story

12:41 PM (IST) Nov 04

'21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ ന്യൂനമർദ്ദമായി', കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി 21 ദിവസം അറബികടലിൽ ഗതി കിട്ടാതെ അലഞ്ഞ ശേഷം കഴിഞ്ഞ ദിവസം മ്യാന്മാർ - ബംഗ്ലാദേശിന് സമീപം പുതിയ ന്യൂന മർദ്ദമായി മാറിയിരുന്നു. ശേഷമാണ് ഗുജറാത്ത് തീരത്ത് കരകയറിയത്

Read Full Story

12:08 PM (IST) Nov 04

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികന്‍റെ മൃതദേഹം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കണ്ണൂരിൽ റബ്ബര്‍ തോട്ടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നടുവിൽ സ്വദേശി കെ വി ഗോപിനാഥനാഥന്‍റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്

Read Full Story

12:06 PM (IST) Nov 04

'ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഇന്നലെ രാത്രി തന്നെ കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്', സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി

സ്വകാര്യ ബസുകൾ പണിമുടക്ക് എത്ര കാലം തുടരുമെന്ന് നോക്കട്ടെയെന്ന് പറഞ്ഞ മന്ത്രി, പണി മുടക്കുന്ന ബസുകളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ബസ് സർവീസ് അവശ്യ സർവീസാണ്. യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ല

Read Full Story

12:00 PM (IST) Nov 04

തിരുവല്ലയിൽ 19കാരിയെ കുത്തിവീഴ്ത്തി, പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 6ന്

2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു

Read Full Story

11:46 AM (IST) Nov 04

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വധക്കേസിൽ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി, വിചാരണ തുടരാൻ നിര്‍ദേശം

സഞ്ജിത്ത് വധക്കേസിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി. പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയെന്നും അതിനപ്പുറം പിന്നെ എന്താണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു

Read Full Story

11:32 AM (IST) Nov 04

'കുട്ടികളുടെ കാറ്റ​ഗറി അവ​ഗണിച്ചതിൽ നിരാശ, അവാർഡ് നൽകാത്തതിന്റെ മാനദണ്ഡം എന്തെന്ന് മനസിലാകുന്നില്ല' - 'സ്താനാര്‍ത്തി ശ്രീക്കുട്ടൻ' സംവിധായകൻ വിനേഷ്

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ കാറ്റ​ഗറി അവ​ഗണിക്കപ്പെട്ടതിൽ നിരാശയെന്ന് സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ്.

Read Full Story

10:36 AM (IST) Nov 04

സീരിയൽ നടിക്ക് നേരെ ലൈം​ഗിക അതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ, നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന് പരാതി

കന്ന‍ഡ സീരിയൽ നടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ് ഫീൽഡിൽ‌ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി.

Read Full Story

10:26 AM (IST) Nov 04

ബാലമുരുകന്‍റെ രക്ഷപ്പെടലിൽ ഗുരുതരവീഴ്ച, തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും; 'കൊണ്ടുവന്നത് സ്വകാര്യ കാറിൽ കൈവിലങ്ങില്ലാതെ'

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

Read Full Story

10:22 AM (IST) Nov 04

ബിഹാർ പോരിൽ എൻഡിഎ സഖ്യത്തിന് മഹാവിജയം പ്രവചിച്ച് പുതിയ സർവെ ഫലം, മഹാസഖ്യത്തിന് വമ്പൻ തിരിച്ചടിയെന്നും ദൈനിക് ഭാസ്കർ പ്രവചനം

എൻ ഡി എ സഖ്യത്തിന് മഹാ വിജയം പ്രവചിക്കുന്നതാണ് ദൈനിക് ഭാസ്കർ ദിനപത്രത്തിന്‍റെ സർവെ ഫലം. 153 മുതൽ 160 സീറ്റ് വരെ നേടി എൻ ഡി എ അധികാരം തുടരുമെന്നാണ് പ്രവചനം

Read Full Story

10:05 AM (IST) Nov 04

'വായിച്ചിട്ട് വിമർശിക്കൂ, പുസ്തകം വായിച്ചാൽ എല്ലാത്തിനും വ്യക്തത വരും'; ആത്മകഥാവിവാദത്തിൽ ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മറ്റി അം​ഗം ഇ പി ജയരാജൻ. എല്ലാവരും പുസ്തകം വായിക്കണമെന്നും പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു എന്നും ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Full Story

09:48 AM (IST) Nov 04

4500 കോടിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റിയടക്കം കയ്യീന്ന് പോയി! മൊത്തം 7500 കോടി കണ്ടുകെട്ടി; ലോൺ തട്ടിപ്പ് കേസിൽ അനിൽ അംബാനിക്കെതിരെ ഇഡി നടപടി

ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകൾ ഇ ഡി കണ്ടുകെട്ടി. മുംബൈ ബന്ദ്രയിലെ അനിൽ അംബാനിയുടെ പാലി ഹിൽ ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്

Read Full Story

09:42 AM (IST) Nov 04

ഹൈവേ പൊലീസ് വാഹനം നിയന്ത്രണം വിട്ട് സൈഡിലേക്ക് ഇടിച്ചുകയറി അപകടം; 3 പൊലീസുകാർക്ക് പരിക്ക്

കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 3 പൊലീസുകാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

Read Full Story

09:39 AM (IST) Nov 04

'രണ്ടു ദിവസം ഉറങ്ങാൻ കഴിഞ്ഞില്ല, ഭീതിയോടെയാണ് കേരള എക്സ്പ്രസിൽ യാത്ര ചെയ്തത്'; ദുരനുഭവം തുറന്ന് പറഞ്ഞ് ദമ്പതികള്‍

കേരള എക്സ്പ്രസ് ട്രെയിനിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍. ട്രെയിനിലിരുന്ന് പരസ്യമായി മദ്യപിച്ച് മറ്റു യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നരീതിയിൽ ഒരാള്‍ യാത്ര ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ദമ്പതികള്‍

Read Full Story

09:11 AM (IST) Nov 04

ശബരിമല സ്വർ‌ണക്കടത്ത് - 2024ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം - ഉത്തരവിന്റെ പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്.

Read Full Story

08:55 AM (IST) Nov 04

കേരള തീരത്ത് കള്ളക്കടൽ ഭീതി, തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രത; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് കള്ളക്കടൽ ജാഗ്രതാ നിർദേശമുള്ളത്. ഈ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത

Read Full Story

More Trending News