കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശിയായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. പൂത്തോട്ടയിലെ കോളേജിലേക്ക് പോകും വഴി രാവിലെയാണ് അപകടമുണ്ടായത്

കോട്ടയം: കോട്ടയം വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശിയായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. പൂത്തോട്ടയിലെ കോളേജിലേക്ക് പോകും വഴി രാവിലെയാണ് അപകടമുണ്ടായത്. ഇർഫാൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിന്‍റെ പിന്നിൽ ഇടിയ്ക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. റോഡിലേക്ക് തെറിച്ച് വീണ ഇർഫാന്‍റെ തലയ്ക്ക് അഴത്തിൽ മുറിവേറ്റു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ്. പൂത്തോട്ട കോളേജിലെ ബിഎസ്‍സി സൈബർ ഫൊറൻസിക് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഇർഫാൻ.

YouTube video player