രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി.

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പരി​ഗണനയ്ക്കായി കുട്ടികളുടെ കാറ്റ​ഗറിയിൽ അപേക്ഷിച്ചത് 6 സിനിമകൾ. ഇതിൽ അന്തിമ റൗണ്ടിൽ എത്തിയത് 2 ചിത്രങ്ങൾ മാത്രമാണ്. സ്കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങൾക്കോ ബാലതാരങ്ങൾക്കോ അവാർഡ് നൽകാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപേക്ഷിച്ച ചിത്രങ്ങളിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ മികവ് പുലർത്തിയിരുന്നുള്ളൂ എന്നാണ് അന്തിമ ജൂറി വിലയിരുത്തിയത്. ചിത്രങ്ങളുടെ പട്ടികയും ജൂറി റിപ്പോർട്ടും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്