എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി. എസ് ഐആർ സംബന്ധിച്ച് അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടി സുതാര്യവും കുറ്റമറ്റതുമായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽഖർ. അർഹതപ്പെട്ട ഒരാളും പട്ടികയിൽ നിന്ന് പുറത്താകില്ലെന്നും നടപടികള്‍ ലളിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശങ്ങള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസിലൂടെ തത്സമയം മറുപടി നൽകുകയായിരുന്നു രത്തൻ ഖേൽഖർ.
സംസ്ഥാനത്ത് എസ്ഐആർ നടപടികള്‍ക്ക് തുടക്കമായി. വിവരശേഖരണത്തിന് ബിഎൽഒമാരും വീടുകളിലെത്തി തുടങ്ങി. എങ്കിലും സംശയങ്ങള്‍ അനവധിയാണ്. ഈ അവസരത്തിലാണ് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഒഫീസർ രത്തൻ ഖേൽക്കർ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം ചേർന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതെയാണ് വോട്ടർ പട്ടിക പരിഷ്കരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖേൽഖർ, പ്രേക്ഷകരുടെ സംശങ്ങള്‍ക്കും തത്സമയം മറുപടി നൽകി. അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് നൽകിയാൽ പട്ടികയിൽ പേരുറപ്പിക്കാം. നിലവിൽ സ്ഥലത്തില്ലെങ്കിൽ ഓണ്‍ലൈനായി എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയാൽ മതിയാകും. അർഹതപ്പെട്ട ഒരാളും പട്ടികയിൽ നിന്ന് പുറത്താകില്ലെന്നും രത്തൻ ഖേൽഖർ വ്യക്തമാക്കി.
എസ് ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ്. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചു. ഒരു മാസം നീളുന്ന നടപടിക്രമങ്ങളാണ് ഉണ്ടാകുകയെന്നും എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
വോട്ടര്‍മാര്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം
ബിഎല്‍ഒ നല്‍കുന്ന ഫോം പൂരിപ്പിച്ചു നല്‍കുക. ഫോമിലെ പേര്, വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് നമ്പർ, ഫോട്ടോ ക്യൂആര്‍ കോഡ് എന്നിവ പരിശോധിക്കുക. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. ആവശ്യമെങ്കില്‍ പുതിയ ഫോട്ടോ ഫോമില്‍ പതിപ്പിക്കുക. 2002ലെ എസ്ഐആറില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുക. ഇല്ലെങ്കില്‍ അന്നു പങ്കെടുത്ത ബന്ധുവിന്‍റെ പേര് നല്‍കുക. ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം രസീത് വാങ്ങുക. ഫോം ഓണ്‍ലൈനായും പൂരിപ്പിക്കാം. സംശയനിവാരണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ടോള്‍ ഫ്രീ നമ്പർ 1950. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. ഇന്നും നാളെയുമായി പട്ടികയിൽ പേര് ചേർക്കാനായി ഓൺലൈനായി അപേക്ഷ നൽകാം. പ്രവാസികൾക്കും വോട്ട് ചേർക്കാൻ അവസരമുണ്ട്. പേര് ഒഴിവാക്കുന്നതിനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്കാണ് പുതുതായി പേര് ചേർക്കാൻ അവസരം ഉള്ളത്.



