Published : Feb 11, 2026, 05:36 AM ISTUpdated : Feb 11, 2026, 11:52 PM IST

Malayalam News Live: പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്

Summary

തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. തിരുവല്ല ചുമത്ര സ്വദേശി ആണ് പ്രശോഭ്. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ പിടിയിലായിരുന്നു. കേസിൽ പ്രതികളായ കിരണ്‍, സജിൻ എന്നിവരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസമാണ് കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

Government Employees

11:52 PM (IST) Feb 11

പണിമുടക്കിനു ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് നാളത്തെ ശമ്പളം ഇല്ലെന്ന് ഉത്തരവ്

തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ രാജ്യവ്യാപക പൊതുപണിമുടക്ക് ഇന്ന് രാത്രി 12 മണിയോടെ തുടങ്ങും. വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളും തൊഴിലാളി സംഘടനകളും സംയുക്ത റാലി നടത്തും.

Read Full Story

10:40 PM (IST) Feb 11

അടിവസ്ത്രത്തില്‍ പ്രത്യേകം അറകൾ; എയ്ഡ്സ് കാരിയർ അതിമാരക ലഹരി മരുന്നുമായി 2 പേർ അറസ്റ്റിൽ

ലോറെ സെപാം ലഹരി മരുന്ന് ആംപ്യൂളുകളും കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും, ലഹരി ഉപയോഗിക്കുമ്പോള്‍ ചര്‍ദ്ദിക്കാതിരിക്കാനുള്ള ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

Read Full Story

10:21 PM (IST) Feb 11

അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം

പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera)യിൽ പറയുന്നു

Read Full Story

09:54 PM (IST) Feb 11

പ‍ഞ്ചവാദ്യവും താലപ്പൊലിയുമായി മേയർക്കും സംഘത്തിനും വൻ വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി, നാളെ മോദിയെ കാണും

ദേശീയ ആസ്ഥാനത്ത് പ‍ഞ്ചവാദ്യവും താലപ്പൊലിയുമായാണ് സംഘത്തെ സ്വീകരിച്ചത്. നാളെ വൈകീട്ട് സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. തിരുവനന്തപുരം മേയർ വിവി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വൻ വരവേൽപ്പാണ് ദില്ലിയിൽ ഒരുക്കിയത്

Read Full Story

09:26 PM (IST) Feb 11

കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മല സീതാരാമന്‍; കുറ്റകൃത്യങ്ങളിൽ മുന്നിലെന്ന് കുറ്റപ്പെടുത്തൽ, വ്യവസായ മുരടിപ്പ്

വ്യവസായ വളര്‍ച്ച കീഴോട്ടുള്ള കേരളത്തില്‍ 3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നെന്ന് നിര്‍മ്മല സീതരാമന്‍ ആഞ്ഞടിച്ചു. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം മുന്‍പന്തിയിലെത്തിയതും ഇപ്പോഴത്തെ ഭരണത്തിലാണെന്ന് കുറ്റപ്പെടുത്തി.

Read Full Story

08:51 PM (IST) Feb 11

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌

കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി. നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Read Full Story

08:36 PM (IST) Feb 11

സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം; ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം, ഷിംജിത ജയിലില്‍ തുടരണമെന്ന് ദീപക്കിൻ്റെ കുടുംബം

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 22 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവിലാണ് ഷിംജിത ഇന്ന് വൈകുന്നേരം പുറത്തിറങ്ങിയത്.

Read Full Story

08:35 PM (IST) Feb 11

പനംകുളത്തെ വീട്ടിൽ 34 പേരും ഒത്തുകൂടി, ആസൂത്രണം ചെയ്തത് വൻ പദ്ധതി, കുപ്രസിദ്ധനെ ഉൾപ്പെടെ വലയിലാക്കി പൊലീസ്

വടിവാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി തുടങ്ങി മാരകായുധങ്ങളും ഇവർ കരുതിവെച്ചിരുന്നു. നാലു കാറുകളും 14 ബൈക്കുകളും മൂന്ന് ഐഫോണുകൾ അടക്കം 33 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

Read Full Story

07:59 PM (IST) Feb 11

തിരുവനന്തപുരത്ത് 10 കോടിയുടെ വീടും വസ്തുവും തട്ടിയെടുത്ത സംഭവം; ആസൂത്രിത ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്ത്, യഥാർത്ഥ ഉടമ അമേരിക്കയിൽ

ശാസ്തംഗലം സബ് രജിസ്ടാർ കൂടി അറസ്റ്റിലായതോടെ പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഭൂമിതട്ടിപ്പിന് കൂട്ടുനിന്നു എന്ന്മാത്രമല്ല, പ്രതികൾക്ക് അനുകൂലമായ റിപ്പോർട്ട് കൂടി നൽകിയതിനാലാണ് സബ് രജിസ്ട്രാർ കഴിഞ്ഞദിവസം പിടിയിലായത്.

Read Full Story

07:45 PM (IST) Feb 11

കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു; തീ തുപ്പി കാറുമായി അഭ്യാസ പ്രകടനത്തിൽ നടപടി

വാഹനത്തിൻ്റെ ആർസിയും മോട്ടോര്‍ വാഹന വകുപ്പ് രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്തു. കൂടാതെ ഉടമയിൽ നിന്ന് 40500 രൂപ പിഴ ഈടാക്കുകയും ചെയ്തു. മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് വാഹനം രൂപമാറ്റം വരുത്തിയതിനടക്കമാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. 

Read Full Story

07:37 PM (IST) Feb 11

ദീപക്കിന്റെ ആത്മഹത്യ - 21 ദിവസങ്ങൾക്ക് ശേഷം ഷിംജിത ജയിലിന് പുറത്തേക്ക്, ജാമ്യം ലഭിച്ചത് ഇന്ന്, 'ഒന്നും പറയാനില്ലെന്ന്' മാധ്യമങ്ങളോട് പ്രതികരണം

21 ദിവസങ്ങൾക്ക് ശേഷമാണ് ഷിംജിതയ്ക്ക് ഇന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

Read Full Story

07:01 PM (IST) Feb 11

വടകരയിലെ സ്വീകരണ വിവാദം - 'യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണുള്ളത്, വിഭാ​ഗീയതയും വർ​ഗീയതയും അല്ല' - മറുപടിയുമായി ഷാഫി പറമ്പിൽ

വടകരയിലെ സ്വീകരണ വിവാദത്തിൽ മറുപടിയുമായി ഷാഫി പറമ്പിൽ എംപി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാ​ഗീയതയും വർ​ഗീയതയുമല്ലെന്നുമാണ് ഷാഫിയുടെ മറുപടി.

Read Full Story

05:58 PM (IST) Feb 11

'മറ്റേ മോൻ' പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി; ഉദ്ദേശിച്ചത് 'മറ്റേ മകൻ'; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. സുരേഷ് ​ഗോപിയുടെ വാക്കുകൾക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

Read Full Story

05:53 PM (IST) Feb 11

ആദ്യ ബലാൽസംഗക്കേസ്; രാഹുലിന് നാളെ നിർണായകം, മുൻ‌കൂർ ജാമ്യപേക്ഷയിൽ കോടതി വിധി നാളെ

കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ജാമ്യം അനുവദിക്കരുതെന്നാണ് പരാതിക്കാരിയും പ്രോസിക്യൂഷനും വാദിച്ചത്. രണ്ടും മൂന്നും കേസിൽ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസിൽ മാത്രമാണ് ജാമ്യം ലഭിക്കാൻ ഉള്ളത്.

Read Full Story

04:42 PM (IST) Feb 11

രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി; 'രാഹുൽ ​ഗാന്ധി കോമാളി', വാക്കുകൾക്ക് തമാശയുടെ വിലയേയുള്ളൂവെന്ന് ഹർദീപ് സിം​ഗ് പുരി

രാഹുൽ ​ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിം​ഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാ​ഗമായിട്ടാണ് കണ്ടത്.

Read Full Story

04:33 PM (IST) Feb 11

വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം; ഒളിവിൽ‌ പോയ പ്രതിയെ പിടികൂടി പൊലീസ്

 ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദർശനം നടത്തുകയും പെൺകുട്ടിയെ കടന്നു പിടിക്കാനും ശ്രമിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതിയായിരുന്നു സംഭവം.

Read Full Story

04:24 PM (IST) Feb 11

മദ്യദുരന്തത്തിൽ ഓർമ നഷ്ടമായി, അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ; സൂരജിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം

പോലീസ് ഹാജരാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെന്നും കൊലപാതക സാധ്യതയും അന്വേഷിക്കാമെന്നും സിംഗിൾ ബഞ്ച് ഉത്തരവിട്ടു.

Read Full Story

04:05 PM (IST) Feb 11

'ദില്ലി പ്രവാസ് എല്ലാവർക്കും ഗുണമാകും, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന് വേണ്ടത് ആവശ്യപ്പെടും' - മേയർ വി വി രാജേഷ്

കൗൺസിലർമാർ ഒന്നടങ്കം നാടുചുറ്റുകയാണ് എന്ന വിമർശനം തെറ്റാണ്. പ്രധാനപ്പെട്ട രണ്ടുപേർ തലസ്ഥാനത്ത് കാര്യങ്ങൾ നോക്കാൻ സദാസമയം ഉണ്ട്.

Read Full Story

03:51 PM (IST) Feb 11

'2047ൽ രാജ്യം എങ്ങനെയാകണമെന്നതാണ് കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നത്, ​ദീർഘവീക്ഷണത്തോടെ തയ്യാറാക്കിയ ബജറ്റ്' - സുരേഷ് ​ഗോപി

ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

 

Read Full Story

02:51 PM (IST) Feb 11

സ്വ‍ർണം പണയം വെക്കാൻ ബാങ്കിലെത്തി, കാര്യം മനസിലായ ഉദ്യോഗസ്ഥർ പൊലീസിനെ വിളിച്ചു; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസ് പിടിയില്‍

Read Full Story

02:15 PM (IST) Feb 11

തനിച്ച് താമസിക്കുന്ന വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട്ടിൽ വയോധികനെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Read Full Story

02:08 PM (IST) Feb 11

വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്, വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായി, രേഖകൾ 17ന് കൈമാറും

കോഴിക്കോട് ആസ്ഥാനമായുള്ള ഷെൽട്ടർ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിനോദിനിക്ക് വീട് വെച്ച് നൽകുന്നതിനുള്ള പ്രവർത്തികൾ തുടങ്ങും.

Read Full Story

01:39 PM (IST) Feb 11

'രാജ്യവും വ്യക്തികളും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയം, ദുർഘടമായ സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്' - രാഹുൽ ​ഗാന്ധി

എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയിൽ എഐ വെല്ലുവിളി ഉയർത്തുമെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി യുഎസ് കരാർ വന്നു. ഊർജം, ഫിനാൻസ് എന്നിവയെ കുറിച്ചൊന്നും ബജറ്റിലില്ല.

Read Full Story

01:34 PM (IST) Feb 11

ബഹളമുണ്ടാക്കിയ ആളെ വീട്ടിലെത്തിക്കാൻ പൊതുപ്രവ‌ർത്തകനെ ഏൽപ്പിച്ച് പൊലീസ്, പിന്നാലെ പ്രതിയുടെ മട്ടുമാറി, ഒപ്പം ചെന്നയാൾക്ക ക്രൂര മർദനം

രാത്രി ഭാര്യയുടെ വീട്ടിലെത്തി ബഹളം വച്ചതിന് അനുനയിപ്പിക്കാനെത്തിയ പൊതുപ്രവർത്തകനെ മർദിച്ച നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിൽ

Read Full Story

01:21 PM (IST) Feb 11

നരവനെയുടെ പുസ്തക വിവാദം - പെൻ​ഗ്വിൻ ബുക്സിന് നോട്ടീസയച്ച് ദില്ലി പൊലീസ്, വിശദീകരണം തേടും

അനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിപ്പിച്ചതിന് പിന്നിലാര് എന്നത് തേടുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൌസിന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ നോട്ടീസ് അയച്ചത്.

Read Full Story

12:54 PM (IST) Feb 11

ദീപക് ആത്മഹത്യ കേസ് - പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി

ലൈം​ഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ​ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം

Read Full Story

12:38 PM (IST) Feb 11

നിര്‍ത്താതെയുള്ള കരച്ചിൽ, ഉറക്കമില്ലാത്ത രാത്രികള്‍; ജീവിച്ചു തുടങ്ങും മുന്‍പേ ജീവിതത്തോട് പൊരുതുന്ന കുഞ്ഞ് ഡാൽവിന് കൈത്താങ്ങാകാം

ജീവിച്ചു തുടങ്ങും മുൻപ് മാരക കരൾ രോഗത്താൽ ജീവിതത്തോട് പൊരുതുകയാണ് ഒരു വയസുകാരൻ ഡാൽവിൻ. ആലപ്പുഴ വാടയ്ക്കൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ല.

Read Full Story

10:55 AM (IST) Feb 11

പൂക്കികളായി മന്ത്രിമാരും! സർവ്വം എഐ മയം, വൈറലായി എ ഐ കാരിക്കേച്ചർ

സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡണ് എഐ കാരിക്കേച്ചറുകള്‍. ട്രെൻഡിനൊപ്പം മന്ത്രിമാരും

Read Full Story

10:24 AM (IST) Feb 11

ലൈംഗിക ചുവയോടെ സംസാരിച്ചു, തർക്കമുണ്ടായതോടെ ദേഹത്ത് കടന്ന് പിടിക്കാൻ ശ്രമം; സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം പേയാടിന് സമീപം സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വിളപ്പിൽശാല പൊലീസ് പിടികൂടി

Read Full Story

10:07 AM (IST) Feb 11

ആൽബെൻഡസോൾ ഗുളിക കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, 120 വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരുടേയും നില ഗുരുതരമല്ല

ഉത്തർപ്രദേശിലെ ഫറുഖാബാദ്, മൈൻപൂരി ജില്ലകളിൽ സ്കൂളുകളിൽ വിതരണം ചെയ്ത ആൽബെൻഡസോൾ ഗുളികകൾ കഴിച്ചതിന് ശേഷം 120-ലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

Read Full Story

08:50 AM (IST) Feb 11

മാനന്തവാടിയില്‍ കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയിൽ

വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി

Read Full Story

08:41 AM (IST) Feb 11

കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമന നീക്കം; 1017 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതിയുടെ നീക്കം

കണ്‍സ്യൂമര്‍ ഫെഡിൽ പിൻവാതിൽ നിയമനത്തിന് നീക്കം. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്‍റെയും എതിര്‍പ്പ് മറികടന്ന് 1017 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഭരണസമിതിയുടെ നീക്കം. 

Read Full Story

08:33 AM (IST) Feb 11

ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍, കടബാധ്യതകളില്ലെന്നും പണം ചോദിച്ച് വരുന്നവർക്ക് നൽകരുതെന്നും കുറിപ്പ്; അന്വേഷണം ആരംഭിച്ച് പൊലീസ്

ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഖപ്പാർപൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Read Full Story

07:56 AM (IST) Feb 11

ആഗോള അയ്യപ്പ സംഗമവും അന്വേഷണ പരിധിയിൽ? എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തൽ, അയ്യപ്പ സംഗമം തീരുമാനച്ച വിവരം ദേവസ്വം മിനുട്സിൽ ഇല്ല

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം

Read Full Story

06:22 AM (IST) Feb 11

പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല, നോട്ടീസിൽ നിയമോപദേശം തേടും

തന്നെ നീക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ലോക്സഭ സ്പീക്കർ ഓം ബിർള ഇന്ന് സഭയിൽ നിന്ന് വിട്ടു നിൽക്കും. പ്രമേയത്തിൻമേലുള്ള തീരുമാനം വരുന്നത് വരെ സ്പീക്കർ സഭയിലെത്തില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

Read Full Story

05:55 AM (IST) Feb 11

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിത പുറത്തേക്കോ? ഇന്ന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ കോടതി വിധി പറയും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനക്കൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.

Read Full Story

05:47 AM (IST) Feb 11

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസു പുറത്തേക്ക്, ജാമ്യ ഹര്‍ജിയിൽ ഇന്ന് വിധി പറയും, ജയശ്രീയുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ.വാസുവും പുറത്തേക്ക്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്

Read Full Story

More Trending News