എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയിലുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നൽകി സര്‍ക്കാര്‍. മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് കുടിയിറക്കൽ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുൻസിഫ് കോടതിയുടെ നിര്‍ദേശം. അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

11:37 PM (IST) May 23
കുന്നത്തുനാട്ടിൽ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കടയിരുപ്പ് കിഴക്കേ പുതിയമഠത്തിൽ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച് വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്.
11:03 PM (IST) May 23
യൂത്ത് കോൺഗ്രസ് നേതാവ് ബിലാൽ സമദിന് ലാത്തി ചാർജ്ജിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിലും ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ. ആഭ്യന്തര വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി.
09:53 PM (IST) May 23
കൗൺസിലിങ്ങിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൈക്കോളജിസ്റ്റ് ലൈംഗിക പീഡനത്തിനിരയാക്കിയത്. പരാതിയെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു
08:34 PM (IST) May 23
ഹരി ആർ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളകലാമണ്ഡലം കഥകളി തെക്കൻ കളരി അധ്യാപകനാണ് ഹരി ആർ നായർ. പാഞ്ഞാളിലുള്ള സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
08:19 PM (IST) May 23
കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായെന്നും വിമർശനം
07:46 PM (IST) May 23
കണ്ണൂർ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഇവരുടേത് ആത്മഹത്യയാണോ എന്നതുൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അപകടമരണം ആണെന്ന് വിവരങ്ങൾ വന്നിരുന്നു
06:51 PM (IST) May 23
നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ. ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല.
06:12 PM (IST) May 23
മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്കുള്ള നമ്പറുകളായി. മുഖ്യമന്ത്രി വിഡി സതീശൻ്റെ കാറിന് ഒന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറുമാണ് അനുവദിച്ചിരിക്കുന്നത്.
06:11 PM (IST) May 23
കെ ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയാണ്. കണ്ണൂർ കളക്ടറായ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു.
05:25 PM (IST) May 23
നവകേരള യാത്രയിൽ 'രക്ഷാപ്രവർത്തനം' നടത്തിയ അഞ്ച് പൊലീസുകാരും കുറ്റക്കാർ. ഇതുസംബന്ധിച്ച് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി.
05:12 PM (IST) May 23
കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
04:34 PM (IST) May 23
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. 8 കുടുംബങ്ങളെ ഒഴിപ്പിക്കാൻ സാവകാശം തേടി ഹൈക്കോടതിയിൽ ഹർജി നൽകാനാണ് സർക്കാർ നീക്കം.
04:34 PM (IST) May 23
രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
03:36 PM (IST) May 23
കേരളത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്ന ആളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതിൽ കോൺഗ്രസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പി രാജീവ്.
02:51 PM (IST) May 23
പിണറായി വിജയനെതിരെ സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. ണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോഗത്തിലെ വിമർശനം.
02:26 PM (IST) May 23
നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.
02:19 PM (IST) May 23
മൂവാറ്റുപുഴയിലെ വാടക വീട്ടിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ട് വളർത്തി പരിപാലിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ നന്തു മൊണ്ടാൽ(30) ന് കോടതി ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയും ലഭിച്ചു
01:05 PM (IST) May 23
ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
12:56 PM (IST) May 23
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന പേരിലുണ്ടായ തർക്കത്തെ തുടർന്ന്, 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി
12:48 PM (IST) May 23
ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാകാര്യങ്ങളും ചർച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
12:42 PM (IST) May 23
കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്. ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം.
11:42 AM (IST) May 23
മെയ് 12നാണ് മഡിവാളയിലെ താമസ സ്ഥലത്ത് വെച്ച് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുന്നത്. മെയ് 13 ന് പരാതിയുമായി പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ മഡിവാള പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല,
11:21 AM (IST) May 23
വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ചികിത്സ വൈകിയതിനെത്തുടർന്ന് രണ്ടുമാസമായ ഗർഭം അലസിയതായി പരാതി
10:50 AM (IST) May 23
കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടി ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.
10:46 AM (IST) May 23
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി യാത്രക്കാരി മരണപ്പെട്ടു
10:13 AM (IST) May 23
പൊതുതോട് സ്വകാര്യവ്യക്തി നികത്തിയതോടെ ഒറ്റമഴയിൽ പ്രദേശം പൂർണമായും വെള്ളക്കെട്ടിലായി
10:01 AM (IST) May 23
ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
09:48 AM (IST) May 23
കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. വിരണ്ട ആന കാര്‍ കുത്തിമറിച്ചിട്ടു. തളയ്ക്കാൻ ശ്രമം തുടരുന്നു
08:55 AM (IST) May 23
ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ പാലക്കാട് കണ്ണാടി സ്വദേശി രമേശ് (47) അറസ്റ്റില്‍
08:21 AM (IST) May 23
തുളസി ഗാബാർഡ് മികച്ച രീതിയിലാണ് ചുമതലകൾ നിർവഹിച്ചതെന്നും അവരുടെ സേവനം ഇല്ലാതാകുന്നത് നഷ്ടമാണെന്നും ട്രംപ് സോഷ്യൽ പ്രതികരിച്ചു.
07:59 AM (IST) May 23
അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്‍റെ പൊലിസ് നയം അവതരിപ്പിക്കും. 100 ദിന കർമ്മ പരിപാടി ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും പങ്കെടുക്കും.
07:58 AM (IST) May 23
ദേശീയപാത നിർമാണം നടക്കുന്ന ചേർത്തല ഒറ്റപ്പുന്ന ഭാഗത്ത് നടപ്പാതയ്ക്ക് സമീപമുള്ള കാനയുടെ സ്ലാബ് താഴെവീണത് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാകുന്നു
07:49 AM (IST) May 23
ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങാൻ സാധ്യത
07:10 AM (IST) May 23
തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി.
06:47 AM (IST) May 23
തമിഴ്നാട് സർക്കാരിന്‍റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി.സി. വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.