കണ്ണൂർ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഇവരുടേത് ആത്മഹത്യയാണോ എന്നതുൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അപകടമരണം ആണെന്ന് വിവരങ്ങൾ വന്നിരുന്നു

ഷാർജ: ഷാർജയിൽ കണ്ണൂർ സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഇവരുടേത് ആത്മഹത്യയാണോ എന്നതുൾപ്പെടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അപകടമരണം ആണെന്ന് വിവരങ്ങൾ വന്നിരുന്നു. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത'ഭവനത്തിൽ ആർഷയും ഏകമകൾ റൂഹിയുമാണ് മരിച്ചത്. വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. നിഹിലിന്റെ പിതാവും സഹോദരനുമെല്ലാം യുഎഇയിൽ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player