തമിഴ്നാട് സർക്കാരിന്‍റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി.സി. വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

ഇടുക്കി: മൂന്നാ‍ർ ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കായി മൂന്നാറിൽ നേരിട്ട് എത്തി യോഗം വിളിക്കും. തമിഴ്നാട് സർക്കാരിന്‍റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും പി.സി. വിഷ്ണുനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

വിശദമായ അന്വേഷണം നടത്തുമെന്ന് പറഞ്ഞ മന്ത്രി ടൂറിസം കേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടി. അക്രമസംഭവങ്ങൾ നോക്കി നിൽക്കാൻ കഴിയില്ല. സർക്കാർ സംവിധാനങ്ങൾ വേണ്ടവിധം പ്രവർത്തിക്കും. വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.