കൗൺസിലിങ്ങിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൈക്കോളജിസ്റ്റ് ലൈംഗിക പീഡനത്തിനിരയാക്കിയത്. പരാതിയെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു

കൊല്ലം: കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി (69) സന്തോഷ് സുകുമാരനാണ് അറസ്റ്റിലായത്. ഏഴാം ക്ലാസ് മുതൽ കുട്ടി അമ്മയോടൊപ്പം ആശുപത്രിയിൽ കൗൺസിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിംഗ് എന്ന വ്യാജേനയായിരുന്നു പീഡനം. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൗൺസിലിങ്ങിന് എത്തിയ കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി എടുത്തു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടർന്ന് രക്ഷിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player