കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായെന്നും വിമർശനം
പത്തനംതിട്ട: സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. കോന്നിയിലെ പൊതുസമ്മേളനത്തിൽ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ പിണറായിയുടെ പരാമർശം സംസ്ഥാനത്ത് ആകെ വലിയ തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. ഇതുമൂലം ഒരു ബൂത്തിൽ കുറഞ്ഞത് 20 വോട്ട് വീതമാണെന്നും സംസ്ഥാനത്താകെ നഷ്ടമായെന്നും വിമർശനമുണ്ടായി.

എംവി ഗോവിന്ദൻ ഭാര്യക്ക് തളിപറമ്പ് സീറ്റ് വാങ്ങി നൽകുകയായിരുന്നു. എന്നാൽ പാർട്ടിയെ മറന്നുള്ള നടപടി സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകൾ നഷ്ടമാക്കി. കോന്നിയിൽ കെയു ജനീഷ് കുമാർ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരാഴ്ച കൂടി സമയം കിട്ടിയിരുന്നെങ്കിൽ 15000 വോട്ടുകൾക്ക് തോൽക്കുമായിരുന്നു. അങ്ങനെയെങ്കിൽ പത്തനംതിട്ട ജില്ലയിൽ സമ്പൂർണ്ണ പരാജയം എൽഡിഎഫ് നേരിടേണ്ടി വരുമായിരുന്നുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്താകെ എംവി ഗോവിന്ദനും പിണറായിക്കുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.


