കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ നാല് ജില്ലകളിൽ മഴ ശക്തമാകും. കൊല്ലം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 26 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

YouTube video player