നൈജീരിയയിൽ കുടുങ്ങിയ ഇന്ത്യൻ നാവികര്‍ ക്രൂഡോയിൽ മോഷ്ടിച്ചെന്ന ആരോപണം തെറ്റെന്ന് മലയാളി നാവികരുടെ കൂട്ടായ്മ

By Web TeamFirst Published Nov 13, 2022, 9:21 PM IST
Highlights

നാവികർക്ക് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം കനകക്കുന്നിൽ നടത്തിയ കൂട്ടായ്മയിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്ന വിജിത്തിൻ്റെ അച്ഛൻ ത്രിവിക്രമൻ നായർ അടക്കമുള്ളവർ പങ്കെടുത്തു.

കൊച്ചി: നൈജീരിയയിൽ കുടുങ്ങിയ ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന്  മലയാളി മർച്ചൻ്റ് നേവി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ക്രൂഡോയിൽ മോഷണം മോഷണം അടക്കം നാവികർക്കെതിരെ ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും മറീനേഴ്സ് ഫോറം ട്രിവാൻഡ്രം പ്രസ്താവനയിൽ പറഞ്ഞു.   നാവികർക്ക് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം കനകക്കുന്നിൽ നടത്തിയ കൂട്ടായ്മയിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്ന വിജിത്തിൻ്റെ അച്ഛൻ ത്രിവിക്രമൻ നായർ അടക്കമുള്ളവർ പങ്കെടുത്തു.

അതേസമയം ആഫ്രിക്കയിലെ ഗിനിയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മോചനത്തിനു വേണ്ടിയിട്ടുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി. വി മുരളീധരൻ പറഞ്ഞു.  ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് നേരിട്ട് കപ്പലിൽ പോയി നാവികരെ കാണാനുള്ള   അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എംബസി ഉദ്യോഗസ്ഥര്‍ക്ക് കപ്പലിലേക്ക് വൈകാതെ പ്രവേശനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. 

'നൈജീരിയയിൽ എത്തിച്ച നാവികർ കപ്പലിൽ തുടരുന്നു', മോചനത്തിനായുള്ള നയതന്ത്രതല ചര്‍ച്ച പുരോഗമിക്കുന്നു

ദില്ലി: ഹിറോയിക് ഇഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ ഇന്ത്യയുടെ നയതന്ത്ര  നീക്കത്തിന് തടസമായത് സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതികളിൽ നിയമപരമായ തീർപ്പുണ്ടാകട്ടെയെന്ന  നിലപാടിൽ നൈജീരിയ ഉറച്ച് നിൽക്കുകയാണ്. വൻ സൈനിക വലയത്തിൽ 3 മലയാളികൾ ഉൾപ്പടെ 26 കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹെറോയിൻ ഇൻഡുൻ കപ്പൽ ദുരൂഹ സാഹചര്യത്തിൽ എക്വറ്റോറിയൽ ഗിനിയിൽ പിടികൂടിയത്. 89 ദിവസങ്ങൾക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ വിദേശകാര്യമന്ത്രാലയത്തിൻറെ നയതന്ത്ര നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷൻ വഴിയും പല കുറി ഇടപെടലുകൾ നടത്തിയെന്നാണ് മന്ത്രാലയത്തിൻറെ അവകാശവാദം. പിടിയിലായ കപ്പൽ ജീവനക്കാരെ നേരിട്ട് ഫോണിൽ വിളിച്ച്  വിവരങ്ങൾ ആരാഞ്ഞു. നൈജീരിയയിലെ നിയമ കുരുക്കിൽ നിന്ന് ഒഴിവാക്കാൻ അന്വേഷണം ഇന്ത്യയിലേക്കോ, എക്വറ്റോറിയൽ ഗിനിയയിലേക്കോ ആക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

എന്നാൽ നിയമത്തിൻറെ വഴിക്ക് കാര്യങ്ങൾ പോകട്ടെയെന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിഴ തുകയായി 20 ലക്ഷം ഡോളർ അടച്ചെങ്കിലും കപ്പൽ നൈജീരിയിലെത്തിച്ച് പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ  അക്പോ ഓയിൽ ഫീൽഡിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചുവെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണം. കടൽ നിയമങ്ങൾ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുൻപ് ഉപഗ്രവുമായുള്ള ബന്ധം കപ്പൽ വേർപെടുത്തിയതിലും  ദുരൂഹത കാണുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെയെന്ന നൈജീരിയയുടെ നിലപാടാണ് തിരിച്ചടിയായത്. 

ഇതു കൂടാതെ നിയമ വിരുദ്ധമായി തടവിൽ വച്ചിരിക്കുന്നുവെന്ന പരാതിയിൽ  നൈജീരിയക്കെതിരെ, നൈജീരിയയിലെ ഫെഡറൽ കോടതിയിലും, കടൽ തർക്കങ്ങൾ പരിഹരിക്കുന്ന ജർമ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കപ്പൽ കമ്പനിയും പരാതി നൽകിയിരിക്കുകയാണ്.  ഈ വിഷയത്തിലും തീർപ്പ് വരേണ്ടതുണ്ട്. 

click me!