കനത്ത മഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി, ഇടുക്കി അണക്കെട്ടില്‍ 2367.44 അടി

By Web TeamFirst Published Jul 24, 2021, 11:44 AM IST
Highlights

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരുകയാണെന്നും ജലനിരപ്പ് കുടുന്നതനുസരിച്ച് വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി. വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ കൂടുതൽ വെള്ളമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച് വരുകയാണെന്നും ജലനിരപ്പ് കുടുന്നതനുസരിച്ച് വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾക്കുള്ള സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടന്ന് നീരൊഴുക്ക് ക്രമാതീതമായി വർദ്ധിച്ചതാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് വേഗത്തി ഉയരാൻ കാരണമായത്. സെക്കൻറിൽ ഏഴായിരം ഘനയടിയിലധികം വെള്ളം ഒഴുകിയെത്തുന്നുണ്ട്.  900 ഘയനടി മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 .4 അടിക്ക് മുകളിലാണ്. 71 അടിയാണ് പരമാവധി സംഭരണ ശേഷി. ആദ്യഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയതിനാൽ കൂടുതൽ വെള്ളം വൈഗയിലേക്ക് തുറന്നു വിടാൻ കഴിയാത്ത അവസ്ഥയിലാണ് തമിഴ്നാട്.

മുല്ലപ്പരിയാറിൽ ഇന്നലെ 338 മില്ലീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പുയർന്നു. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ഒഴുകിയെത്തിയതിന്‍റെ ഇരട്ടി വെള്ളമാണ് ഇന്നെത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 33 വെള്ളം കൂടുതലാണിപ്പോൾ.  വെള്ളം 14 അടി കൂടി ഉയർന്നാൽ നിലവിലെ റൂൾ കർവ് അനുസരിച്ച് ഡാം തുറക്കേണ്ടി വരും. കേന്ദ്രജലകമ്മീഷന്‍റെ റൂൾ കർവ് അനുസരിച്ച് ജൂലൈ 31 വരെ ഡാമിന്‍റെ പരമാവധി സംഭരണ ശേഷിയായി നിജപ്പെടുത്തിയിരിക്കുന്നത് 2,380 അടിയാണ്. 15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. ജലനിരപ്പ് ക്രമീകരിക്കാൻ മലങ്കര, പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു വിട്ടിരിക്കുകയാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!