ശബരിമലയിലെ ബയോ ടോയ്ലെറ്റ്; കരാർ കമ്പനിയെ സഹായിച്ച ദേവസ്വം ബോർഡിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Web Desk   | Asianet News
Published : Jan 29, 2022, 06:23 AM IST
ശബരിമലയിലെ ബയോ ടോയ്ലെറ്റ്; കരാർ കമ്പനിയെ സഹായിച്ച ദേവസ്വം ബോർഡിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

Synopsis

ബോർഡ് നിർമ്മിച്ചിരിക്കുന്ന സ്ഥിരം ടോയ്ലറ്റുകള്‍ക്ക് മുന്നിൽ പോലും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിച്ച് കരാ‍റുകാരൻ നേട്ടമുണ്ടായിയെന്നാണ് കണ്ടെത്തൽ. ടോയ്ലറ്റു കരാറിൽ സമഗ്രമായ അന്വേഷണം വേണണെന്നാണ് വിജിലൻസ് ശുപാർശ


തിരുവനന്തപുരം: ശബരിമലയിൽ (sabarimala)ബയോ ടോയ്ലറ്റുകള്‍ (bio toilet)സ്ഥാപിച്ചതിൽ വൻ ക്രമക്കേടെന്ന് ദേവസ്വം വിജിലൻസ്(devaswom vigilance). ടെണ്ടർ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തി കരാർ കമ്പനിയെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചുവെന്നാണ് കണ്ടെത്തൽ. കൊവിഡ് കാരണം തീർത്ഥാടകർ എത്താത്തതിനാൽ ടെണ്ടർ തുക ചർച്ച ചെയ്യാൻപോലും ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായില്ല. സംസ്ഥാന വിജിലൻസിന് കൈമാറി സമഗ്രമായ അന്വേഷണം നടത്തിയാൽ കോടികളുടെ ക്രമക്കേട് പുറത്തുവരുമെന്നും ശുപാർശയിൽ പറയുന്നു.

നിലയക്കൽ മുതൽ ശരണപാതവരെ വരെ ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിലാണ് ക്രമക്കേട് കണ്ടെത്തിയത്. പ്രതിവർഷം 60 ലക്ഷം രൂപയണ് ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിനായി എല്ലാ സീസണലും ബോർഡിൻെറ ചെലവ്. കരാറുകാരെ തെരെഞ്ഞെടുക്കുന്ന മുതൽ ബില്ല് അനുവദിക്കുന്നതിൽ വരെ ക്രമക്കേട് നടക്കുന്നുവെന്നാണ് വിജിലൻസിൻെറ കണ്ടത്തത്. 2018 മൂന്നു കരാറുകാരാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ രണ്ടു പേർ യോഗ്യത നേടി. ഇതിൽ ഒരു സ്ഥാപനത്തെ നിസാരകാരണം പറഞ്ഞ് ഒരു കമ്പനിയെ ഒഴിവാക്കി, ഏറ്റുമാനൂർ ആസ്ഥാപമായ ഇന്ത്യൻ സെൻട്രിഫ്യൂഗ് എഞ്ചനിയറിഗ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. 2018 മുതല്‍ ഇതേ സ്ഥാപനമാണ് കരാർ ഏറ്റെടുക്കുന്നത്. ദേവസ്വം ബോർ‍ഡിൻെറ മരാമത്ത് ലൈസൻസ് ഇല്ലെന്ന കാരണം പറഞ്ഞാണ് അവസാനവട്ടമെത്തിയ കമ്പനിയെ ഒഴിവാക്കിയത്. 

സ്പെഷ്യൽ പർപ്പസ് കരാറുകള്‍ക്ക് സംസ്ഥാന പൊതുമരമാത്ത് ചട്ടങ്ങള്‍ പാലിച്ചാൽ മതിയെന്നിരിക്കെയാണ് തൊടുന്യായം പറഞ്ഞ് ഒരു കമ്പനിയെ ഒഴിവാക്കിയത്. ഇനി കരാർ വയ്ക്കുന്നതിലെ ക്രമക്കേടാണ്. 2019 സീസലിനെ രേഖകള്‍ വിജിലൻസ് പരിശോധിച്ചു. ടെണ്ടർ ലഭിച്ച കമ്പനിയുമായി കരാർ‍ ഒപ്പിട്ട ശേഷം തുടർ നടപടികളെന്ന ചട്ടം പാലിക്കുന്നില്ല. 2019ൽ ടെണ്ടർ ലഭിച്ച കമ്പനിയുമായി കരാർ ഒപ്പുവച്ചത് ജനുവരി ഒന്നിന്. ഈ കരാർ ഒപ്പുവയ്ക്കാനായുള്ള മുദ്രപത്രം വാങ്ങിയിരിക്കുന്നത് അതേ വർഷം നവംബറിൽ. അതായത് അന്വേഷണമുണ്ടാകുമെന്ന് അറിഞ്ഞ് ഒരു തട്ടികൂട്ട് രേഖയുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. 

പ്രളയത്തിന് ശേഷം പ്രതിദിനം ഒരു ലക്ഷം ഭക്തജനങ്ങള്‍ വന്നിരുന്ന 2018-19 സീസണിൽ, ടെണ്ടർ തുകയെക്കാൻ 21 ശതമാനം കുറച്ചാണ് ടെണ്ടർ ലഭിച്ച കമ്പനി കരാർ ഏറ്റെടുത്തത്. തൊട്ടടുത്ത ശേഷം കോവിഡ് നിയന്ത്രണങ്ങളായതിനാൽ 19- 2000 പ്രതിദിനം 2000 മുതൽ 5000വരെയായിരുന്നു ഭക്തജനങ്ങളെത്തിയത്. ഈ സീസണിൽ കമ്പനിക്ക് ടെണ്ടർ തുക മുഴുവൻ നൽകി. അതായത് ഇത്രയും കുറച്ച് ഭക്തജനങ്ങള്‍ വന്നപ്പോള്‍ കമ്പനിയുമായി ചർച്ച ചെയ്ത് പണം കുറയ്ക്കാൻ തയ്യാറായില്ല. ബയോ ടോയ്ലറ്റിൽ സോളാർ പാനലും അതുപോയഗിച്ചുള്ള ലൈറ്റും സെൻസറുമൊക്കെ വേണമെന്നാണ് നിബന്ധന. എന്നാൽ ഇതൊന്നുമില്ല, പമ്പയിലും നിലയ്ക്കലുമുള്ള ബയോ ടോയ്ലറ്റുകളിൽ കെഎസ്ഇബിയുടെ തൽക്കാലിക കണക്ഷനാണ് നൽകിയിരിക്കുന്നത്, ഇതിൻെറ പണമടക്കുന്നത് ബോർഡും. ശുചീകരണം നടത്തേണ്ടത് കരാർ കമ്പനിയാണ് പക്ഷെ കളക്ടറുടെ കീഴിലുള്ള വിശുദ്ധ സേനെയകൊണ്ടാണ് ശുചീകരണം നടത്തുന്നതെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മാത്രമല്ല ബോർഡ് നിർമ്മിച്ചിരിക്കുന്ന സ്ഥിരം ടോയ്ലറ്റുകള്‍ക്ക് മുന്നിൽ പോലും ബയോ ടോയ്ലറ്റുകള്‍ സ്ഥാപിച്ച് കരാ‍റുകാരൻ നേട്ടമുണ്ടായിയെന്നാണ് കണ്ടെത്തൽ. ടോയ്ലറ്റു കരാറിൽ സമഗ്രമായ അന്വേഷണം വേണണെന്നാണ് വിജിലൻസ് ശുപാർശ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും