
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ശബരിമല വികസനവും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കലുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം ഇതുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു .
ശബരിമല തീര്‍ത്ഥാടനത്തിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നു ഉള്‍പ്പടെ ഉള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്ന നിലപാടിലണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും. സ്പോട്ട്ബുക്കിങ്ങ് തുടരുകയാണ് കോവിച് മാനദണ്ഡങ്ങൾ പാലിച്ച് ജനുവരി 19 വരെ ദര്‍ശനം തുടരും.
ശബരിമലവികസനത്തിന് ആവശ്യമായ വനഭൂമി വിട്ട് കിട്ടാന്‍ കേന്ദ്ര സർക്കാരിനെ സമിപിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വികസനത്തിന്‍റെ പേരില്‍ വിവാദങ്ങള്‍ വേണ്ട അടുത്ത തീര്‍ത്ഥാടനകാലത്തിന്‍റെ മുന്ന് ഒരുക്കങ്ഹളുടെ ഭാഗമായി ശബരിമല നടഅടക്കുന്ന ജനുവരി ഇരുപതിന് പമ്പയില്‍ പ്രത്യേക അവലോകനയോഗം ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam