Malayalam News Live : ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

 മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ  മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46)  മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നി​ഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. 

12:03 PM

11കാരനെ നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ചു

മലപ്പുറത്ത് 11 വയസുള്ള കുട്ടി മരിച്ചത് ചികിത്സ കിട്ടാത്തതിനാലെന്ന് ആരോപിച്ച് കുടുംബം. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്ക് ഇടിച്ചു തെറിച്ചുവീണ മുഹമ്മദ് ഷമാസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാതൃശിശുകേന്ദ്രത്തിൽ എത്തിച്ച കുട്ടി മരിച്ചത് ആറര മണിക്കൂറിന് ശേഷമാണ്.

12:03 PM

ശംഭു അതിർത്തിയിൽ സംഘർഷം

ർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചലോ ദില്ലി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.

12:02 PM

മൊബൈല്‍ പൊട്ടിത്തെറിച്ച് അപകടം

ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം ഉണ്ടായത്. കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. 

12:01 PM

അജ്മീറില്‍ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്

മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. 

12:01 PM

നടി വിദ്യ ബാലന്റെ പേരിൽ അങ്ങനെയൊരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ടില്ല!

നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. നടിയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

8:42 AM

സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് അന്തിമതീരുമാനം

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും. ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും.
സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ 27 ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.

8:41 AM

ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. 

8:41 AM

സമരം തീർക്കാൻ അമരീന്ദർ സിം​ഗിന്റെ സ​ഹായം തേടി കേന്ദ്രസർക്കാർ

കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ  സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു.  അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ 'ബാഹ്യ' ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ. 

8:40 AM

പരിമളം കൊല്ലപ്പെട്ടിട്ട് 40 ദിവസം

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ കുടുംബത്തിന് പ്രതിഷേധത്തെ തുർന്ന് അഞ്ച് ലക്ഷം രൂപ കൈമാറി. എന്നാൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട് 40 ദിവസം കഴിഞ്ഞിട്ടും ഇടുക്കി പന്നിയാറിലെ പരിമളത്തിന്‍റെ കുടുംബത്തിന് കിട്ടിയത് 50,000 രൂപ മാത്രം. പ്രതിഷേധം അയഞ്ഞതോടെ നടപടികളും ഇഴഞ്ഞു നീങ്ങാൻ തുടങ്ങി

8:39 AM

കളക്ടറേറ്റിൽ ഇന്ന് കറന്റ് വന്നേക്കും; കളക്ടർ ഇടപെട്ടു

എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ്‌ കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. രണ്ട് ഓഫീസുകൾ മാത്രം ആണ്‌ കുടിശിക അടച്ച് കറന്റ് പുനസ്ഥാപിച്ചത്. ഇരുപത്തിലധികം ഓഫീസുകളുടെ കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി.

6:33 AM

വിദ്യാർഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിപ്പിച്ചു

തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്. സബ്
കളക്ടറുമായി നടത്തിയ ചർച്ചയിലായിരുന്നു പരിഹാരം.

12:03 PM IST:

മലപ്പുറത്ത് 11 വയസുള്ള കുട്ടി മരിച്ചത് ചികിത്സ കിട്ടാത്തതിനാലെന്ന് ആരോപിച്ച് കുടുംബം. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്ക് ഇടിച്ചു തെറിച്ചുവീണ മുഹമ്മദ് ഷമാസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാതൃശിശുകേന്ദ്രത്തിൽ എത്തിച്ച കുട്ടി മരിച്ചത് ആറര മണിക്കൂറിന് ശേഷമാണ്.

12:03 PM IST:

ർഷകരുടെ ​ദില്ലി ചലോ മാർച്ച് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ശംഭു അതിർത്തിയിൽ കർഷകരെ ക്രൂരമായി നേരിട്ട് പൊലീസ്. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചലോ ദില്ലി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.

12:02 PM IST:

ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം ഉണ്ടായത്. കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. 

12:01 PM IST:

മോഷ്ടാക്കളെ പിടിക്കാൻ അജ്മീറിലെത്തിയ കേരള പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ എറണാകുളത്തു നിന്നുള്ള പൊലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പൊലീസുകാർക്ക് നേരെ ആക്രമികൾ മൂന്ന് റൗണ്ട് വെടിവെച്ചു. അജ്മീർ ദർഗ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികളായ ഷെഹ്സാദ്, സാജിദ് എന്നിവർ പിടിയിലായി. 

12:01 PM IST:

നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. നടിയുടെ പേരിൽ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 17, 19 തീയതികളിൽ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 

8:42 AM IST:

ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും. ഉച്ചക്ക് ചേരുന്ന സംസ്ഥാനകമ്മിറ്റിയും ജില്ലാസെക്രട്ടറിയേറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥി നിർദ്ദേശങ്ങള്‍ ചർച്ച ചെയ്യും.
സംസ്ഥാനനേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെ 27 ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 11 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.

8:41 AM IST:

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. 

8:41 AM IST:

കർഷകസമരം തീർക്കാൻ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ  സഹായം തേടി കേന്ദ്ര സർക്കാർ. അമരീന്ദർ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദർ സിംഗ് പറഞ്ഞു.  അതേ സമയം സർക്കാർ നിർദ്ദേശം കർഷകർ തള്ളിയതിൽ 'ബാഹ്യ' ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ. 

8:40 AM IST:

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ കുടുംബത്തിന് പ്രതിഷേധത്തെ തുർന്ന് അഞ്ച് ലക്ഷം രൂപ കൈമാറി. എന്നാൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട് 40 ദിവസം കഴിഞ്ഞിട്ടും ഇടുക്കി പന്നിയാറിലെ പരിമളത്തിന്‍റെ കുടുംബത്തിന് കിട്ടിയത് 50,000 രൂപ മാത്രം. പ്രതിഷേധം അയഞ്ഞതോടെ നടപടികളും ഇഴഞ്ഞു നീങ്ങാൻ തുടങ്ങി

8:39 AM IST:

എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം ആയേക്കും. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ്‌ കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. രണ്ട് ഓഫീസുകൾ മാത്രം ആണ്‌ കുടിശിക അടച്ച് കറന്റ് പുനസ്ഥാപിച്ചത്. ഇരുപത്തിലധികം ഓഫീസുകളുടെ കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി.

6:33 AM IST: