രാസവളം നിരോധിക്കാൻ ശ്രീലങ്കയെ ഉപദേശിച്ചിട്ടില്ല; സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാസവള കമ്പനികൾ- വന്ദനശിവ

By Web TeamFirst Published Apr 12, 2022, 6:39 AM IST
Highlights


രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാറിനെ ഉപദേശിച്ചിട്ടില്ല. തനിക്ക് ശ്രീലങ്കൻ പ്രസിഡന്റുമായി പരിചയം പോലുമില്ല. തനിക്കെതിരായ ആക്രമണങ്ങൾ പുതിയ കാര്യമല്ലെന്നും മുൻപും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വന്ദന ശിവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: രാസവളം നിരോധിക്കാൻ (ban fertilizers)ശ്രീലങ്കൻ സർക്കാരിന്(srilankan government )ഉപദേശം നൽകിയിട്ടില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ(vandana siva) ഏഷ്യാനെറ്റ് ന്യൂസിനോട് . ജൈവകൃഷിക്കായി തീരുമാനം എടുത്ത ശേഷം ചില വിദഗ്ധർ തന്നോട് സഹകരണം തേടുകയാണ് ചെയ്തത്. കടമെടുപ്പും കൊവിഡുമാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ രാസവള കമ്പനികൾ ആണെന്നും വന്ദന ശിവ പറഞ്ഞു.

രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാറിനെ ഉപദേശിച്ചിട്ടില്ല. തനിക്ക് ശ്രീലങ്കൻ പ്രസിഡന്റുമായി പരിചയം പോലുമില്ല. തനിക്കെതിരായ ആക്രമണങ്ങൾ പുതിയ കാര്യമല്ലെന്നും മുൻപും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വന്ദന ശിവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശ്രീലങ്കയെ തകർത്തത് നിയന്ത്രണങ്ങളില്ലാതെ എടുത്ത വിദേശ വായ്പകൾ; ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റുന്നു

ശ്രീലങ്ക: അടിസ്ഥാന സൗകര്യ വികസനത്തിനായി(infrastructure development) യാതൊരു നിയന്ത്രണവും ഇല്ലാതെ എടുത്തുകൂട്ടിയ വിദേശ വായപ്പകളാണ്(foreign loans) ശ്രീലങ്കയിലെ സാന്പത്തിക പ്രതിസന്ധിക്കുള്ള(financial  crisis) പ്രധാന കാരണം. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ, പന്ത്രണ്ട് ബില്യൻ യുഎസ് ഡോളറാണ് ചൈന, ലങ്കയിൽ നിക്ഷേപിച്ചത്. പദ്ധതികളിൽ നിന്ന് പ്രതീക്ഷിച്ച നേട്ടം കിട്ടാതിരിക്കുകയും കരുതൽ ധനം കാലിയാവുകയും ചെയ്തതോടെ ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വരുമാനത്തിന്റെ 83 ശതമാനവും തിരിച്ചടവുകൾക്കായി ചെലവഴിക്കേണ്ടി വന്നതോടെ സാമ്പത്തിക തകർച്ച പൂ‍‍ർണമായി.

കൊളമ്പോ നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രീലങ്ക ഒരു വികസിത രാജ്യം ആണെന്ന് തോന്നിപ്പോകും. ഇരു വശത്തും ആകാശം മുട്ടേയുള്ള കെട്ടിടങ്ങൾ. മികച്ച റോഡുകൾ, പാലങ്ങൾ, പവർ പ്ലാന്റുകൾ പാർക്കുകൾ,തുറമുഖങ്ങൾ, 2000 മുതലാണ് ശ്രീലങ്ക അടിസ്ഥാന സൌകര്യത്തിൽ ഊന്നൽ നൽകിയുള്ള വികസന നയം സ്വീകരിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും രാജ്യം പുരോഗതിയിലേക്ക് കുതിക്കും എന്നുമായിരുന്നു പ്രഖ്യാപനം. 

പദ്ധതികൾക്കെല്ലാം കയ്യയച്ച് കടം നൽകിയതാകട്ടെ ചൈനയും. മഹീന്ദ രജപക്സെ പ്രസിഡന്റായ കാലം തൊട്ട് 2019 വരെ പന്ത്രണ്ട് ബില്യൻ യുഎസ് ഡോളറാണ് ചൈന ലങ്കയിൽ നിക്ഷേപിച്ചത്.1.4 ബില്യൻ ചെലവഴിച്ചുള്ള കൊളമ്പോ പോർട്ട് സിറ്റിയാണ് ഇതിൽ ഭീമൻ പദ്ധതി. സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ മനസിലാക്കാതെയും പ്രോജക്ടുകൾ ലാഭകരമാകുമോ എന്ന് പഠിക്കാതെയും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ വിനയായി. 2018 ഓടെ കടം 5 ബില്യൻ ഡോളറിന് മുകളിലേക്ക് ഉയർന്നു. 6.5 എന്ന ശതമാനം എന്ന കൂടിയ പലിശയക്കാണ് ചൈനയുടെ ലോണുകളെന്നതും ചേർത്ത് വായിക്കണം.

ആവശ്യത്തിന് കരുതൽ ധനമുണ്ടെന്ന് സെൻട്രൽ ബാങ്ക് പറയുന്നത് പൊള്ളയായ അവകാശവാദമാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ ഡോള‍ർ രാജ്യത്തില്ല. തെറ്റായ സാമ്പത്തീക നയങ്ങളാണ് കാര്യങ്ങൾ വഷളാക്കിയത്. ചൈനയുടെ സാമ്പത്തീക സഹായത്തോടെ നിർമ്മിച്ച് മൂന്ന് വർഷം പിന്നിടുമ്പോഴും പത്ത് പൈസയുടെ ഉപകാരം ഈ കൂറ്റൻ നിർമ്മിതികൊണ്ട് ഉണ്ടായില്ല. ലോട്ടസ് ടെവർ ഒരു ചിന്ന സാമ്പിൾ, ഹമ്പൻടോട്ട തുറമുഖമൊക്കെ അതുക്കും മേല

ഇന്ന് ശ്രീലങ്കയ്ക്ക് അവരുടെ അവരുടെ ജിഡിപിയുടെ സിംഹഭാഗവും ലോണടക്കാൻ മാറ്റിവെക്കേണ്ടി വരുന്നു. കടം കൊടുക്കൽ ശ്രീലങ്കയുടെ തുറമുഖങ്ങൾ ഉൾപെടെയുള്ള തന്ത്രപ്രധാനമായ നിർമ്മിതികൾ സ്വന്തമാക്കാനുള്ള ചൈനയുടെ ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നവരും ഉണ്ട്.

ഇന്ത്യ ഒരുപാട് സഹായിച്ചു, പുതിയ ചൈനീസ് നിക്ഷേപങ്ങളൊന്നുമില്ല: ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി


കൊളംബോ: ശ്രീലങ്കയിൽ നിലവിലെ സർക്കാർ അധികാരത്തിലെത്തിയ ശേഷം പുതിയ ചൈനീസ് നിക്ഷേപങ്ങളുണ്ടായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയുടെ പിന്തുണ ശ്രീലങ്കക്ക്  സഹായകരമായെന്നും ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിം​ഗെ. സാമ്പത്തിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിലെ കഴിവുകേടാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ശ്രീലങ്കയെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അവശ്യസാധനങ്ങൾക്കായി ആളുകൾ നീണ്ട ക്യൂവിൽ നിൽക്കുന്നു. ശ്രീലങ്കയുടെ ചരിത്രത്തിൽ ഇങ്ങനെയുണ്ടായിട്ടില്ല. ഞങ്ങളുടെ സർക്കാർ ഇവിടെ ഉണ്ടായിരുന്നപ്പോൾ അവശ്യസാധനങ്ങൾ വാങ്ങാൻ ആളുകൾ ക്യൂ നിന്നിരുന്നില്ല. ജനം തെരുവിലിറങ്ങാൻ കാരണം ഉണ്ടാകരുത്. ഗോതബായ രാജപക്‌സെ സർക്കാരിന്റെ കഴിവുകേടാണ് എല്ലാത്തിനും കാരണമെന്നും വിക്രമസിം​ഗെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

''2019ൽ താൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആരോഗ്യകരമായ നിലയിലായിരുന്നു. രണ്ട് വർഷമായി, ഈ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണങ്ങൾ അവഗണിച്ചു. 2019 ൽ ഞാൻ ഓഫീസ് വിട്ടപ്പോൾ മിച്ച ബജറ്റും ഇറക്കുമതിക്കായി മതിയായ പണവും ഉണ്ടായിരുന്നു''-  വിക്രമസിംഗെ എഎൻഐയോട് പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിനെ സമീപിച്ചാലും സഹായം ലഭിക്കാൻ സമയമെടുക്കും. സർക്കാർ ഇടപെടൽ വൈകി. സർക്കാരിന് മതിയായ കരുതൽ ശേഖരം ഇല്ല. ഇന്ത്യ നീട്ടിയ ഇന്ധനത്തിനുള്ള ക്രെഡിറ്റ് ലൈൻ മെയ് രണ്ടാം വാരം വരെ നീണ്ടുനിൽക്കും. അതിനുശേഷം ശ്രീലങ്ക ഗുരുതരമായ പ്രശ്‌നത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

click me!