ജനനേന്ദ്രിയമില്ലാതെ ജനിച്ചു, 44ാം വയസിൽ ശസ്ത്രക്രിയയിലൂടെ കൃത്രിമ അവയവം പിടിപ്പിച്ചു

By Web TeamFirst Published Sep 23, 2018, 10:28 AM IST
Highlights

ആൻഡ്രൂ വാർഡേൽ എന്ന യുവാവിന് ജനിച്ചപ്പോഴേ ജനനേന്ദ്രിയം ഇല്ലായിരുന്നു. 44 വയസുവരെ ഈ യുവാവ് ജീവിച്ചത് ലെെം​ഗികാനുഭവം എന്തെന്നറിയാതെയാണ്.  നാല് വർഷത്തെ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ശേഷം ഈ യുവാവിന് ബയോണിക് ലിംഗം പിടിപ്പിക്കുകയായിരുന്നു.

 ആൻഡ്രൂ വാർഡേൽ എന്ന യുവാവിന് ജനിച്ചപ്പോഴേ ജനനേന്ദ്രിയം ഇല്ലായിരുന്നു. 44 വയസുവരെ ഈ യുവാവ് ജീവിച്ചത് ലെെം​ഗികാനുഭവം എന്തെന്നറിയാതെയാണ്.  നാല് വർഷത്തെ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ശേഷം ഈ യുവാവിന് ബയോണിക് ലിംഗം പിടിപ്പിക്കുകയായിരുന്നു. ആൻഡ്രൂന്റെത് അപൂർവ്വമായ വെെകല്യമാണെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബയോണിക് ലിംഗം പിടിപ്പിച്ചത്.

ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് ദിവസം കഠിനമായ വേദന അനുഭവിച്ചുവെന്ന് ആൻഡ്രൂ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ആഴ്ച്ചകൾ കഴിഞ്ഞ് മാത്രമേ ലെെം​ഗികബന്ധം പാടുള്ളൂവെന്ന് ഡോക്ടർമാർ ആൻഡ്രൂവിനോട് പറഞ്ഞിരുന്നു. 

ആറ് ആഴ്ച്ച കഴിഞ്ഞ് ആൻഡ്രൂ തന്റെ കാമുകിയായ ഫെഡ്രാ ഫാബിയനൊടൊപ്പം 30 മിനിറ്റ് ലെെം​ഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇടതുതുടയിലെയും വലത്‌ കൈയ്യിലെയും പേശികള്‍ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ജനനേന്ദ്രിയം മുറിവുണങ്ങുമ്പോള്‍ മറ്റുള്ളവരുടെത്‌ പോലെ പ്രവര്‍ത്തിച്ച്‌ തുടങ്ങും. അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്. ദെെ​വത്തോട് നന്ദി പറയുന്നുവെന്നും ആൻഡ്രൂ പറഞ്ഞു.   
 

click me!