ചൂടുകുരുവിനെ തടയാന്‍ ചില എളുപ്പവഴികള്‍...

By Web TeamFirst Published Apr 8, 2019, 9:40 AM IST
Highlights

 ചൂട് കൂടുമ്പോൾ വിയർപ്പു ഗ്രന്ഥികളിൽ തടസ്സം വരാം. വിയർപ്പു പുറത്തേക്കു വരാതെ നിൽക്കുമ്പോൾ തൊലിപ്പുറത്ത് ചെറിയ കുരുക്കൾ രൂപപ്പെടും.

വേനല്‍ച്ചൂട് കടുത്തുവരികയാണ്.  ഈ സമയത്ത് ശരീരത്തും മുഖത്തും ചൂടുകുരുക്കള്‍ വരാനുളള സാധ്യത ഏറെയാണ്. ചൂട് കൂടുമ്പോൾ വിയർപ്പു ഗ്രന്ഥികളിൽ തടസ്സം വരാം. വിയർപ്പു പുറത്തേക്കു വരാതെ നിൽക്കുമ്പോൾ തൊലിപ്പുറത്ത് ചെറിയ കുരുക്കൾ രൂപപ്പെടും. ഇത്തരം ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ ചില വഴികളുണ്ട്. 

1. തണുത്ത വെള്ളം തുണിയില്‍ മുക്കി കുരുക്കള്‍ പൊങ്ങിയ ഭാഗത്ത് വയ്ക്കുക. 

2. തൈര് തേച്ചുപിടിപ്പിച്ച് 10  മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നതും നല്ലതാണ്. 

3. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും തണുത്ത വെള്ളത്തില്‍ മാത്രം കുളിക്കുന്നതും കട്ടി കൂടിയ ക്രീമുകള്‍ ഒഴിവാക്കുന്നതും നല്ലതാണ്. 

4. ബീച്ചിലോ മറ്റോ ഉല്ലസിക്കാൻ പോവുകയാണെങ്കിൽ സൺസ്ക്രീൻ പുരട്ടാൻ മറക്കേണ്ട.

5.സൂര്യരശ്മികൾ ആഘാതം ഏൽപിക്കുന്ന ശരീരഭാഗങ്ങളിൽ തണുത്ത പാൽ, തൈര് എന്നിവ പുരട്ടാം.

6. വെള്ളം ധാരാളം കുടിക്കുക. 

7. ഇളനീരും പഴങ്ങളും ധാരാളം കഴിക്കണം. 

8. വിയർപ്പു പറ്റിയ വസ്ത്രങ്ങൾ അധിക നേരം ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.

9. ചർമരോഗ വിദഗ്ധനെ കണ്ടു തന്നെ ചികിൽസ തേടണം.

click me!