എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി; കാരണങ്ങളും ചികിത്സയും

By Web TeamFirst Published Nov 13, 2018, 2:59 PM IST
Highlights

ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്‌ച്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ്‌ ഡയബറ്റിക്ക്‌ റെറ്റിനോപ്പതി എന്ന് പറയുന്നത്. ഇത്‌ പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്‌. ക്യത്യമായ ചികിത്സ നടത്തിയാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ.

ഗൾഫ് രാജ്യങ്ങളിൽ പ്രമേഹരോഗികളുടെ എണ്ണം കൂടി വരികയാണ്. പ്രമേഹരോഗികളിൽ കണ്ട് വരുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോപ്പതി. എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നല്ലേ. ക്യത്യമായ ചികിത്സ നടത്തിയാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി തടയാനാവുകയുള്ളൂ.  

എന്താണ് ഡയബറ്റിക് റെറ്റിനോപ്പതി?

ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രമേഹത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഒന്നായി കാഴ്‌ച്ചക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ റെറ്റിന തകരാറിലാകുന്ന അവസ്ഥയെയാണ്‌ ഡയബറ്റിക്ക്‌ റെറ്റിനോപ്പതി എന്ന് പറയുന്നത്. ഇത്‌ പ്രമേഹത്തിന്റെ ഭാഗമായി സംഭവിക്കുന്ന സങ്കീര്‍ണ പ്രശ്‌നമാണ്‌. 

പഞ്ചസാരയുടെ അനിയന്ത്രിതമായ അളവ്‌ കണ്ണുകളിലെ റെറ്റിനയുടെ രക്തക്കുഴലുകളെ ബാധിക്കുന്നു.  റെറ്റിനയിൽ തകരാർ സംഭവിക്കുമ്പോൾ രക്തസ്രവവും മറ്റ്‌ ദ്രാവകങ്ങളും ഉണ്ടാകുന്നു. ഡയബറ്റിക് റെറ്റിനോപ്പതി കണ്ണുകളെയാണ് ബാധിക്കുന്നത്.ഡയബറ്റിക് റെറ്റിനോപ്പതി ക്യത്യസമയത്ത്‌ ചികിത്സിക്കാതിരുന്നാല്‍ അത്‌ ക്രമേണ അന്ധതയ്‌ക്ക്‌ കാരണമാകും.

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളിലെ കോശങ്ങളെ നശിപ്പിക്കാം. പ്രമേഹം അനിയന്ത്രിതമായാൽ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുകയും പക്ഷാഘാതം, വൃക്ക തകരാറുകൾ, അന്ധത, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കപ്പെടാൻ കാരണമാവുകയും ചെയ്തേക്കാം. ഏത് പ്രായക്കാർക്കും പിടിപ്പെടാവുന്ന ഒരു അവസ്ഥയാണ്  ഡയബറ്റിക് റെറ്റിനോപ്പതി. 

 

ലക്ഷണങ്ങൾ...

1.കാഴ്ച്ച നഷ്ടപ്പെടുക.

2.കണ്ണിൽ ഇരുണ്ട നിറം ഉണ്ടാവുക.

3. വസ്തുക്കൾ മങ്ങിയതായി തോന്നുക.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡയബറ്റിക് റെറ്റിനോപ്പതി തടയാം...

1.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന്‌ കഴിക്കുക.

2. പതിവായി വ്യായാമം ചെയ്യുക.

3.ഭക്ഷണത്തില്‍ നിയന്ത്രണം.

4. മദ്യപാനം, പുകവലിയും നിയന്ത്രിക്കുക.

5. ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക.

   രോഗനിർണയം...

ഡയബറ്റിക് റെറ്റിനോപ്പതിയാണോ ബാധിച്ചിരിക്കുന്നതെന്നാണ് ആദ്യം അറിയേണ്ടത്. ആദ്യം രണ്ട് കണ്ണും പൂർണമായി പരിശോധിക്കുകയാണ് ചെയ്യാറുള്ളത്.  കാഴ്ച്ച സൂക്ഷ്മ പരിശോധന, ഇൻട്രാഒാക്യൂലർ പ്രഷർ മെഷർമെന്റ് (കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ സമ്മർദ്ദം പരിശോധിക്കുന്ന ടെസ്റ്റിനെ പറയുന്നത്) ഇത്തരം പരിശോധനകളും ഡയബറ്റിക് റെറ്റിനോപ്പതിക്കായി നടത്താറുണ്ട്. തുള്ളി മരുന്ന് ഒഴിച്ചിട്ടാണ് പരിശോധന നടത്തുന്നത്. ദുബായിലെ തുംബേ ആശുപത്രിയിൽ ഉയർന്ന നിലവാരത്തിലുള്ള ഫണ്ടസ് ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി ബാധിച്ചവർക്ക് Optical Coherence Tomography (OCT ) എന്ന സ്കേനും നടത്താറുണ്ട്. 

ചികിത്സ... 

കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം ഇവയെല്ലാം ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകാറുണ്ട്.  പൂർണമായും ചികിത്സിച്ചാൽ മാത്രമേ ഡയബറ്റിക് റെറ്റിനോപ്പതി മാറ്റാനാവുകയുള്ളൂ. റെറ്റിനയുടെ രക്തക്കുഴലുകളിൽ നിന്ന് ദ്രാവകവും രക്തവും വരുന്നുണ്ടെങ്കിൽ നിർബന്ധമായും ലേസർ ട്രീറ്റ്മെന്റ് ചെയ്യണം. വിവിധതരം സാങ്കേതിക വിദ്യകളോട് കൂടിയ ഏറ്റവും പുതിയ ഗ്രീൻ ലേസറാണ് തുംബേ ആശുപത്രിയിൽ ഉപയോഗിച്ച് വരുന്നത്. ദുബായിലെ തുംബേ ആശുപത്രിയിൽ ചികിത്സക്കായി വിവിധതരം സർജറി സ്യൂട്ടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 

ലേഖനത്തിന് കടപ്പാട് : ഡോ. സോമൻ സുകുമാരൻ നായർ
ഒഫ്താല്‍മോളജി വിഭാഗം,
തുംബേ ഹോസ്പിറ്റൽ, ദുബായ്

 

click me!