'ഉത്തരവാദിത്തത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പഠിപ്പിക്കണം'; തുറന്ന് പറഞ്ഞ് ബോളിവുഡ് നടി

By Web TeamFirst Published Sep 29, 2019, 8:39 PM IST
Highlights

തനിക്ക് ആദ്യം പ്രണയം തോന്നിയത് തന്നെ പഠിപ്പിച്ച അധ്യാപകനോടായിരുന്നുവെന്നും സംഭവം അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയെന്നും കങ്കണ പറഞ്ഞു.

ദില്ലി: ലൈംഗികതയെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റനൗട്ട്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് കങ്കണ പറഞ്ഞു. ദില്ലിയില്‍ ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണയുടെ തുറന്ന് പറച്ചില്‍. ഉത്തരവാദിത്ത ബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്‍പ്പെടാന്‍ മക്കളെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം. മക്കള്‍ക്ക് ലൈംഗിക ബന്ധമുണ്ടെന്നറിഞ്ഞാല്‍ മാതാപിതാക്കള്‍ സന്തോഷിക്കണം. 

ലൈംഗികത ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് തോന്നുമ്പോള്‍ ഇഷ്ടമുള്ള ആളോടൊത്ത് ലൈംഗികത ചെയ്യുക. പക്ഷേ ആരെയും പീഡിപ്പിക്കരുത്. ലൈംഗികതയെ സംബന്ധിച്ച സ്വന്തം അനുഭവവും കങ്കണ തുറന്നുപറഞ്ഞു. തനിക്ക് ആദ്യം പ്രണയം തോന്നിയത് തന്നെ പഠിപ്പിച്ച അധ്യാപകനോടായിരുന്നു. താന്‍ ലൈംഗികമായി ആക്ടീവാണെന്നറിഞ്ഞപ്പോള്‍ സംഭവം അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടിയെന്നും കങ്കണ പറഞ്ഞു. 

click me!