ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡ്; സംഗതി എങ്ങനെയെന്നറിയാമോ?

Published : Dec 09, 2019, 06:26 PM IST
ഫാഷന്‍ ലോകത്തെ പുതിയ ട്രെന്‍ഡ്; സംഗതി എങ്ങനെയെന്നറിയാമോ?

Synopsis

തിരമാലകള്‍ പോലെ കയറിയും ഇറങ്ങിയുമിരിക്കുന്ന ചുണ്ട്, കൂര്‍പ്പിച്ചും, ആവശ്യാനുസരണം വളച്ചുമെല്ലാം ഘടന മാറ്റിയിരിക്കുന്ന ചുണ്ട്- ഇതൊക്കെയാണ് 'ഫാഷന്‍' എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ അവകാശപ്പെടുന്നത്. റഷ്യയില്‍ നിന്നാണ് ആദ്യമായി ഈ ട്രെന്‍ഡ് തുടങ്ങിയതെന്നാണ് സൂചന. ഇപ്പോള്‍ യുകെയിലും വ്യാപകമായി ഇത് അനുകരിക്കപ്പെടുന്നു

ചുണ്ടുകളുടെ ആകൃതി എല്ലാവരിലും ഒരുപോലല്ലെന്ന് നമുക്കറിയാം. എങ്കിലും ചുണ്ടുകള്‍ക്ക് അതിന്റേതായ ആകൃതിയുണ്ടെന്ന കാര്യത്തില്‍ നമുക്ക് തര്‍ക്കവുമില്ല. എന്നാല്‍ അങ്ങനെ കൃത്യമായ ആകൃതിയിലുള്ള ചുണ്ടൊക്കെ 'ഔട്ട് ഓഫ് ഫാഷന്‍' ആയെന്നാണ് പുതിയ ട്രെന്‍ഡ് വ്യക്തമാക്കുന്നത്. 

തിരമാലകള്‍ പോലെ കയറിയും ഇറങ്ങിയുമിരിക്കുന്ന ചുണ്ട്, കൂര്‍പ്പിച്ചും, ആവശ്യാനുസരണം വളച്ചുമെല്ലാം ഘടന മാറ്റിയിരിക്കുന്ന ചുണ്ട്- ഇതൊക്കെയാണ് 'ഫാഷന്‍' എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ അവകാശപ്പെടുന്നത്. റഷ്യയില്‍ നിന്നാണ് ആദ്യമായി ഈ ട്രെന്‍ഡ് തുടങ്ങിയതെന്നാണ് സൂചന. ഇപ്പോള്‍ യുകെയിലും വ്യാപകമായി ഇത് അനുകരിക്കപ്പെടുന്നു. 

എങ്ങനെയാണ് ചുണ്ടുകള്‍, ഇങ്ങനെ ഇഷ്ടം പോലുള്ള ആകൃതികളിലാക്കുന്നത്? വെറും ലിപ്സ്റ്റിക് കൊണ്ടോ മറ്റ് മേക്കപ്പ് കൊണ്ടോ ഒരവയവത്തിന്റെ ഘടന മാറ്റല്‍ സാധ്യമല്ലല്ലോ! ഇതിന് പിന്നിലും ഉണ്ട് ഒരു രഹസ്യം. എന്തെല്ലാമോ രാസപദാര്‍ത്ഥങ്ങള്‍ കുത്തിവച്ചാണത്രേ ഇത്തരത്തില്‍ ചുണ്ടുകളുടെ ഘടന വ്യത്യസ്തപ്പെടുത്തുന്നത്. മരുന്നിന്റെ അളവും തീവ്രതയും അനുസരിച്ച്- അത്രയും ദിവസങ്ങള്‍ ചുണ്ടുകള്‍ പുതിയ ആകൃതിയിലിരിക്കും. 

'ഡെവിള്‍ ലിപ്‌സ്' അഥവാ പിശാചിന്റെ ചുണ്ടുകള്‍ എന്നാണ് ഈ കടുത്ത 'മേക്ക് ഓവര്‍' അറിയപ്പെടുന്നത്. സംഭവം തരംഗമായതോടെ ഇതിനെതിരെ ബോധവത്കരണവുമായി നിരവധി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്നും, കുത്തിവയ്ക്കുന്ന മരുന്നിന്റെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് ഇവര്‍ നല്‍കുന്ന സൂചന.

 

PREV
click me!

Recommended Stories

സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ
ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ