ഇനിയില്ല ചുളിവുകള്‍; വെറും രണ്ട് കാര്യങ്ങള്‍ കൊണ്ട് ചര്‍മ്മം സംരക്ഷിക്കാം !

Published : Jul 03, 2020, 10:50 PM ISTUpdated : Jul 03, 2020, 10:56 PM IST
ഇനിയില്ല ചുളിവുകള്‍; വെറും രണ്ട് കാര്യങ്ങള്‍ കൊണ്ട് ചര്‍മ്മം സംരക്ഷിക്കാം !

Synopsis

പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ മാത്രം ചെയ്താൽ മതി. 

മുഖത്തെ ചുളിവുകൾ ചിലരെ എങ്കിലും അലട്ടുന്നുണ്ടാകാം. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ മാത്രം ചെയ്താൽ മതി. ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം.

അതിനായി ചര്‍മ്മ സംരക്ഷണം പ്രധാനമാണ്. പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു വേണം ഇവ ചെയ്യാന്‍. ഇതിനായി രണ്ടേ രണ്ട് വസ്തുക്കള്‍ കൊണ്ടുള്ള ഒരു ഫേസ്പാക്കാണ് ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്. 

ഇതിനായി തേനും കോഫിയും മാത്രം മതി. ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തേനും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍  കഴുകി കളയാം. 

തേനിലെ 'ആന്‍റിമൈക്രോബിയൽ' ​ഗുണങ്ങളാണ് ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നത്. ചുളിവുകൾ ഉണ്ടാകുന്നത് തടയാനും,  ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും  തേൻ സഹായിക്കും. കാപ്പിപ്പൊടി നല്ലൊരു സ്‌ക്രബ്ബ് കൂടിയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി,  ചര്‍മ്മത്തെ ദൃഢമാക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇവ ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കുകയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും. 

 

 

ഈ തേന്‍-കോഫി ഫേസ്പാക്കിലേക്ക് അരിപ്പൊടിയും തൈരും കൂടി ചേര്‍ക്കുന്നതും ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് അകറ്റാനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. 

വെള്ളം ആവശ്യത്തിന് കുടിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കുറഞ്ഞത് ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. പരമാവധി സൂര്യപ്രകാശം നേരിട്ട് മുഖത്തോ കഴുത്തിന്‍റെ ഭാഗത്തോ അടിക്കാതെ നോക്കുന്നതും നല്ലതാണ്. 

Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാം; ഗ്രീന്‍ ടീ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?