സൈക്കിളിൽ കാറിടിച്ച് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു

Published : Mar 03, 2020, 12:42 AM IST
സൈക്കിളിൽ കാറിടിച്ച് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു

Synopsis

മുഹമ്മ രഞ്ജിത് അസോസിയേറ്റ്സ് സ്ഥാപനത്തിലെ തൊഴിലാളിയായ ഷാജി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

മണ്ണഞ്ചേരി: റോഡ് മുറിച്ചു കടക്കുന്നതിനിടെ സൈക്കിളിൽ കാറിടിച്ച് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. പല്ലന തുണ്ടിൽ ഷാജി (58 ) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 8.30 ഓടെ മുഹമ്മ-തണ്ണീർമുക്കം റോഡിൽ ആര്യക്കര എസ് എൻ കവലയ്ക്ക് സമീപമായിരുന്നു അപകടം. 

മുഹമ്മ രഞ്ജിത് അസോസിയേറ്റ്സ് സ്ഥാപനത്തിലെ തൊഴിലാളിയായ ഷാജി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാജിയെ പൊലീസ് മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴോടെ മരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. 

PREV
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി