സഹാറ മരുഭൂമി പണ്ട് പച്ചപ്പ് മൂടിയ അവസ്ഥയിലായിരുന്നോ? പിന്നീട് എന്താണ് സംഭവിച്ചത്?

Web Desk   | others
Published : Aug 25, 2020, 11:33 AM IST
സഹാറ മരുഭൂമി പണ്ട് പച്ചപ്പ് മൂടിയ അവസ്ഥയിലായിരുന്നോ? പിന്നീട് എന്താണ് സംഭവിച്ചത്?

Synopsis

എന്നാൽ, അടുത്തകാലത്തായി നടത്തിയ ഒരു പുതിയ പഠനം പറയുന്നത് ഏകദേശം 1000 വർഷം മുൻപ് തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളെ നശിപ്പിച്ച കൊടും വളരൾച്ചയാണ് ഇതിന് കാരണമെന്നാണ്.

ഇന്ന് നാം കാണുന്നതുപോലെ സഹാറ മരുഭൂമി എല്ലാക്കാലവും വെറും തരിശുഭൂമിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ചൂടുള്ള മരുഭൂമിയാണ് ഇതെന്ന് നമുക്കറിയാം. എന്നാൽ, 4000 വർഷങ്ങൾക്ക് മുമ്പ് ഈ ആഫ്രിക്കൻ പ്രദേശം സമൃദ്ധമായ ഒരു പുൽമേടായിരുന്നുവെന്ന് വിശ്വസിക്കാൻ സാധിക്കുമോ? ഗവേഷകരും ശാസ്ത്രജ്ഞരും വർഷങ്ങളായി ഭൂപ്രകൃതിയിൽ വന്ന ഈ വലിയ മാറ്റത്തിന്‍റെ കാരണം അന്വേഷിക്കുകയാണ്. 

എന്നാൽ, അടുത്തകാലത്തായി നടത്തിയ ഒരു പുതിയ പഠനം പറയുന്നത് ഏകദേശം 1000 വർഷം മുൻപ് തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളെ നശിപ്പിച്ച കൊടും വളരൾച്ചയാണ് ഇതിന് കാരണമെന്നാണ്. ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിലെ ഒരു പ്രൊഫസ്സറാണ് ഈ പഠനം നടത്തിയത്. വരൾച്ചയ്ക്ക് മുൻപുള്ള കാലഘട്ടത്തെ 'ആഫ്രിക്കൻ ഹ്യുമിഡ് പിരീഡ്' അഥവാ 'ഗ്രീൻ സഹാറ'എന്ന് വിളിക്കുന്നു. പ്രൊഫസറും എർത്ത് സയന്‍റിസ്റ്റുമായ കാത്‌ലീൻ ജോൺസൺ തന്‍റെ പഠനത്തിൽ പറയുന്നത് ഇതാണ്, “ഏകദേശം 11,000  വർഷങ്ങൾക്ക് മുമ്പ്, ഇന്നത്തെ സഹാറാ മരുഭൂമി പച്ചപ്പുമൂടിയ അവസ്ഥയിലുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. സഹാറയുടെ ഈ ഹരിതകാലഘട്ടത്തെ ചരിത്രകാരന്മാർ  'ഗ്രീൻ സഹാറ' എന്ന വാക്കുകൊണ്ടാണ് വിവക്ഷിക്കുന്നത്. സഹാറയിലെ പച്ചപ്പ് ഇല്ലാതായതും, ഹോളോസീൻ കാലഘട്ടത്തിന്റെ മധ്യോത്തര ഘട്ടത്തിൽ തെക്കുകിഴക്കൻ മൺസൂൺ പെയ്യാതായതും തമ്മിലുള്ള ബന്ധത്തിന് ആദ്യമായി തെളിവുകൾ ഹാജരാക്കുന്നത് ഞങ്ങളാണ്.'' 

ലാവോസിലെ ഗുഹകളിൽ നിന്ന് ലഭിച്ച ചില പ്രധാന ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്യ സമൃദ്ധിയും, വരൾച്ചയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ആ കൊടും വരൾച്ചയെ തുടർന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ ജനങ്ങൾ മറ്റിടങ്ങളിലേയ്ക്ക് കുടിയേറുകയും, കാലാവസ്ഥാ വ്യതിയാനം മൂലം സഹാറയിലെ സസ്യജാലങ്ങൾ നശിക്കുകയും ചെയ്‌തുവെന്നാണ് ഈ പഠനം നടത്തിയവര്‍ പറയുന്നത്. “ഏത് തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനമാണ് സമൂഹത്തെ ബാധിച്ചിട്ടുള്ളത്, ഏതൊക്കെ സസ്യങ്ങളാണ്, മൃഗങ്ങളാണ് ഉണ്ടായിരുന്നത് എന്നതിന് ഇത് ഒരു മികച്ച തെളിവാണ്” പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ പ്രൊഫസറും ഗവേഷകരിലൊരാളുമായ ജോയ്‍സ് വൈറ്റ് കൂട്ടിച്ചേർത്തു.

End of Green Sahara amplified mid- to late Holocene megadroughts in mainland Southeast Asia എന്ന അവരുടെ പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

PREV
click me!

Recommended Stories

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം, കഴുത്തിൽ സ്വർണ ചെയിൻ, കഴിക്കുന്നത് 'കാവിയാർ', പൂച്ചകളിലെ രാജകുമാരി 'ലിലിബെറ്റ്'
കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ, പിറ്റേന്ന് മുതൽ കാറിലും ഹെൽമറ്റ് ധരിച്ച് യുവാവ്, സംഭവം ആഗ്രയില്‍