പതിനാലാമത്തെ വയസില്‍ വിവാഹം, പഠിക്കണമെന്ന തീവ്രമായ ആഗ്രഹം; പ്രചോദനമാണ് ഈ ജീവിതം

By Web TeamFirst Published Nov 29, 2018, 2:56 PM IST
Highlights

ഇളയ അനിയന് ഒരു കോളേജില്‍ പ്രവേശനം ലഭിച്ച് അവന്‍ പഠിക്കുന്നത് കണ്ടപ്പോഴാണ് അവള്‍ വീണ്ടും പുസ്തകത്തിലേക്ക് തിരികെ പോകുന്നത്. പഠിക്കാന്‍ പോവാത്തതിനാല്‍ ആ സമയത്താണ് തനിക്ക് ദുഖം തോന്നിയത്.

പതിനാലാമത്തെ വയസില്‍ വിവാഹം കഴിഞ്ഞുവെങ്കിലും തന്‍റെ സ്വപ്നങ്ങള്‍ പിറകെ സധൈര്യം സഞ്ചരിച്ച ആളാണ് സൈലജ. സൈലജയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണ്. 

നാല് മക്കളില്‍ ഏറ്റവും മൂത്തതായിരുന്നു സൈലജ. അതുകൊണ്ട് തന്നെ സൈലജക്ക് പതിനാല് വയസായപ്പോള്‍ മാതാപിതാക്കള്‍ അവളുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ചു. അവള്‍ക്ക് ശേഷം മൂന്നുപേര്‍ കൂടിയുണ്ടല്ലോ എന്നതായിരുന്നു അതിന് കാരണം. അന്ന് അതിനെ എതിര്‍ക്കേണ്ടതാണെന്നോ, എങ്ങനെ എതിര്‍ക്കുമെന്നോ ഒന്നും സൈലജക്ക് അറിയില്ലായിരുന്നു. അവളുടെ മാമനെ തന്നെയാണ് അവള്‍ വിവാഹം കഴിച്ചത്. അവളേക്കാള്‍ 12 വയസിന് മൂത്തതായിരുന്നു അയാള്‍. 

മാതാപിതാക്കളെ എപ്പോഴും അനുസരിക്കണമെന്ന് മാത്രമേ സൈലജക്ക് അറിയുമായിരുന്നുള്ളൂ. അതുകൊണ്ട് വിവാഹക്കാര്യത്തിലും അങ്ങനെ തന്നെ സംഭവിച്ചു. ആ സമയത്ത് ഇത്ര പ്രായ വ്യത്യാസം സാധാരണമായിരുന്നു. അതുകൊണ്ട് തന്നെ സൈലജയും അതിനോട് പൊരുത്തപ്പെട്ടുപോയി. വിവാഹശേഷം അവള്‍ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയി. അവളുടെ വീടിന് അടുത്ത് തന്നെയായിരുന്നു അത്. 

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിനു ശേഷമായിരുന്നു അവളുടെ പത്താംക്ലാസ് പരീക്ഷ. വിവാഹശേഷം സൈലജ നേരെ പോയി പരീക്ഷ എഴുതി. മൂന്ന് മാര്‍ക്കിനായിരുന്നു അവള്‍ക്ക് ഫസ്റ്റ് ക്ലാസ് നഷ്ടമായത്. പഠിക്കാനും വായിക്കാനും ഏറെ ഇഷ്ടമായിരുന്നു സൈലജക്ക്. അതുകൊണ്ട് തന്നെ കസിന്‍സിന്‍റേയും സുഹൃത്തുക്കളുടെയും അടുത്ത് നിന്ന് പുസ്തകങ്ങള്‍ വാങ്ങി ധാരാളം വായിക്കുമായിരുന്നു.

വിവാഹം കഴിഞ്ഞതുകൊണ്ട് പഠനം അവസാനിപ്പിക്കാന്‍ സൈലജ തയ്യാറായില്ല. അച്ഛന്‍ ഫീസടക്കാന്‍ തയ്യാറായാതുകൊണ്ട് മാത്രമാണ് പഠനം മുന്നോട്ട് കൊണ്ടുപോയതെന്നും അവര്‍ പറയയുന്നു. അതുപോലെ തന്നെ വിദ്യാര്‍ഥിനികള്‍ക്ക് പഠിക്കാനായി എന്‍.ടി.ആര്‍ സര്‍ക്കാരിന്‍റെ ചില ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. അങ്ങനെ പത്താം ക്ലാസിനു ശേഷം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. 

അതൊക്കെ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു എന്നും സൈലജ പറയുന്നു. ഒന്നാം വര്‍ഷം പരീക്ഷ ആയപ്പോള്‍ പോകാന്‍ വയ്യെന്ന് പറഞ്ഞ് വീട്ടിലിരിക്കാന്‍ തുനിഞ്ഞതാണ് സൈലജ. ഭര്‍ത്താവിന്‍റെ സഹോദരിയാണ് നിര്‍ബന്ധിച്ച് പരീക്ഷക്ക് അയച്ചത്. അന്ന് വീട്ടുകാര്യവും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ, പഠിക്കാനുള്ള ഇഷ്ടം അതെല്ലാം ഈസിയാക്കി എന്നും സൈലജ പറയുന്നു. 

അതിനേറ്റവും നന്ദിയുള്ളത് തന്‍റെ അമ്മയോടാണ്. അമ്മയാണ് തനിക്ക് പഠിക്കാനുള്ള ഇഷ്ടം ഏറ്റവുമധികം മനസിലാക്കിയത്. ഇന്നാണെങ്കിലും തനിക്കൊരു വിഷമം വന്നാല്‍ ഓടിച്ചെല്ലുന്നത് അമ്മയുടെ അടുത്തേക്കായിരിക്കും എന്നും അവര്‍ പറയുന്നു. 

ഇന്‍റര്‍മീഡിയേറ്ററി എക്സാം കഴിഞ്ഞ് 12 വര്‍ഷത്തോളം സൈലജ പഠിക്കാന്‍ പോയില്ല. അതിനിടയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളും ജനിച്ചു. ആ സമയം മുഴുവന്‍ വീടും കുഞ്ഞുങ്ങളേയും ഭര്‍ത്താവിന്‍റെ സഹോദരിമാരെയും നോക്കി കഴിഞ്ഞു. 

'ആ സമയത്ത് ആരെങ്കിലും തന്നോട് ബിരുദമോ, ബിരുദാനന്തരബിരുദമോ എടുക്കണ്ടേ എന്ന് ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ പറയുമായിരുന്നു, തന്‍റെ മൂത്ത മകള്‍ തന്‍റെ ബിരുദാനന്തര ബിരുദവും, ഇളയ മകള്‍ ബിരുദവുമാണെന്ന്. ആ സമയത്ത് അതുമാത്രമേ തനിക്ക് ചെയ്യാനുള്ളൂവെന്നാണ് ഞാന്‍ കരുതിയിരുന്നത്.' - സൈലജ പറയുന്നു.

ഇളയ അനിയന് ഒരു കോളേജില്‍ പ്രവേശനം ലഭിച്ച് അവന്‍ പഠിക്കുന്നത് കണ്ടപ്പോഴാണ് അവള്‍ വീണ്ടും പുസ്തകത്തിലേക്ക് തിരികെ പോകുന്നത്. പഠിക്കാന്‍ പോവാത്തതിനാല്‍ ആ സമയത്താണ് തനിക്ക് ദുഖം തോന്നിയത്. സഹോദരന്‍ അവന് വേണ്ടി എത്ര മനോഹരമായി പഠിക്കുകയൊക്കെ ചെയ്യുന്നു. താനാണെങ്കില്‍ തനിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സൈലജക്ക് തോന്നിത്തുടങ്ങി. 

ഒറ്റത്തവണ ഡിഗ്രി എടുക്കുന്നതിലൂടെ സൈലജ ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു. 13 പേപ്പറും ജയിച്ചു. സോഷ്യോളജിയില്‍ അങ്ങനെ ബിരുദക്കാരിയായി. ആ സമയത്ത് താന്‍ മറ്റുള്ളവരെയെല്ലാം ബുദ്ധിമുട്ടിച്ചിരുന്നുവെന്നും സൈലജ പറയുന്നു. അമ്മയോട് കുട്ടികളെ നോക്കാന്‍ പറഞ്ഞു. സഹോദരനോടും ഭാര്യയോടും പരീക്ഷക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. പക്ഷെ, അവസാനം ഞാന്‍ ഹാപ്പി ആയിരുന്നു. ജീവിതത്തിന് എന്തോ അര്‍ത്ഥമുണ്ടായ പോലെ എനിക്ക് തോന്നി എന്നും സൈലജ.

അങ്ങനെ ഡിഗ്രിക്ക് ശേഷമാണ്, സ്വന്തമായി എന്തെങ്കിലും തൊഴില്‍ ചെയ്യണമെന്ന് തോന്നുന്നത്. പക്ഷെ, വീടിന് പുറത്തു പോകുന്നതിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്‍റെ നിരന്തരമായ പ്രോത്സാഹനവും കൂടി ചേര്‍‌ന്നപ്പോള്‍ അവര്‍ ബ്യട്ടീഷന്‍ കോഴ്സ് പഠിച്ചു. 

അങ്ങനെ 12 വര്‍ഷം അവര്‍ വീട്ടില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി. ആ സമയത്ത് പല തരത്തിലുള്ള മനുഷ്യരേയും കണ്ടു. അത് ജീവിതത്തെ കുറിച്ചുള്ള പല പ്രധാനപ്പെട്ട പാഠങ്ങളും തന്നെ പഠിപ്പിച്ചു എന്നും സൈലജ. 

കുറച്ചുകൂടി പ്രാധാന്യമുള്ളതെന്തെങ്കിലും പഠിക്കണമെന്ന് തോന്നിത്തുടങ്ങിയതോടെയാണ് സൈക്കോളജി പഠിക്കാന്‍ തീരുമാനിക്കുന്നത്. മക്കള്‍ക്ക് അപ്പോഴേക്കും വിവാഹപ്രായമെത്തിയിരുന്നു. വീട്ടില്‍ വീണ്ടും ഒറ്റക്കായി പോകുന്നതിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ സൈക്കോളജിയാണ് അതിനുള്ള മറുപടി എന്ന് തോന്നി. 

പ്രാക്ടിക്കല്‍ ആകുമ്പോഴേക്കും ഞാന്‍ അമ്മൂമ്മ ആയിരുന്നു. എന്തെങ്കിലും കഴിയില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ സൈലജയുടെ ഉത്തരം. അവരുടെ നേട്ടങ്ങളാണ്. നാത്തൂന്‍മാരെല്ലാം എങ്ങനെയാണിതെല്ലാം സാധിച്ചത് എന്ന് ചോദിക്കാറുണ്ട്. ഇതാണ് എന്‍റെ ജീവിതം അര്‍ത്ഥമുള്ളതാക്കിയതെന്നായിരുന്നു സൈലജയുടെ മറുപടി. 

സഹജ ഫൌണ്ടേഷന്‍

2017 ലാണ് സൈലജ സഹജ ഫൌണ്ടേഷന്‍ തുടങ്ങുന്നത്. യുവാക്കളെ സഹായിക്കുന്നതിനായുള്ളതായിരുന്നു ഇത്. സ്ട്രെസ് മാനേജ്മെന്‍റ്, ടൈം മാനേജ്മെന്‍റ് , ആത്മഹത്യാ പ്രവണത ഇല്ലാതാക്കല്‍, ഓണ്‍ലൈന്‍ ചൂഷണത്തെ കുറിച്ച് ബോധവല്‍ക്കരിക്കുക ഇതൊക്കെയായിരുന്നു സഹജയിലൂടെ ചെയ്തിരുന്നത്. സ്വന്തമായി ‘Mana‘sahaja’maina kathalu’ എന്ന യൂട്യൂബ് ചാനലും തുടങ്ങി.

എതായാലും സൈലജയുടെ അര്‍പ്പണമനോഭാവവും, ഉള്‍ക്കരുത്തും ആര്‍ക്കും പ്രചോദനമാണ്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

 

click me!