പെണ്ണുങ്ങളേ, അടക്കവും ഒതുക്കവുമല്ല നമുക്കാവശ്യം

By ഡോ. ഹീര ഉണ്ണിത്താന്‍First Published Jul 17, 2018, 7:35 PM IST
Highlights
  • എനിക്കും ചിലത് പറയാനുണ്ട്
  • ഡോ. ഹീര ഉണ്ണിത്താന്‍ എഴുതുന്നു

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

അടങ്ങി ഒതുങ്ങി ജീവിക്കല്‍ എനിക്കൊരു വ്യര്‍ത്ഥത ആയി തോന്നുന്നു.

അടച്ചു വെച്ച് ഒതുക്കി കൂട്ടി ഉണ്ടാക്കുന്ന ഒരു നല്ല മെഴുക്കുപുരട്ടിയായി പെണ്മക്കളെ വളര്‍ത്തല്‍ നിര്‍ത്തേണ്ടിയിരിക്കുന്നു. 

തല ഉയര്‍ത്തി വഴിയുടെ നടുവിലൂടെ ചീറി പാഞ്ഞു പോകണ്ട അവളെ എനിക്ക് കാണാന്‍ കൊതിയാവുന്നു. 

അടങ്ങി ഒതുങ്ങി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്കിപ്പോ കലി തുള്ളും .ജനിക്കുമ്പോള്‍ മുതല്‍ അടങ്ങി ഒതുങ്ങിയാല്‍ പെണ്ണെങ്ങനെ വളരും?  ഒതുങ്ങിയാല്‍ പെണ്ണിന്റെ എല്ലാം സാദ്ധ്യതകളിലേക്കും ഒരുവള്‍ എങ്ങനെ പടരും? 

സത്യം പറഞ്ഞാല്‍ ഇതുപോലൊന്ന് മറ്റ് ഭാഷയിലൊന്നും ഞാന്‍ കേട്ടിട്ടില്ല. 

പഠിച്ച് എന്ത് കുന്തമായാലും,  അവസാനം (അങ്ങനെ വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല, പക്ഷെ ഉണ്ടെങ്കില്‍ കൂടി) വേറൊരു വീട്ടില്‍ പോകണ്ട അവള്‍ അങ്ങനെ അടങ്ങാനും ഒതുങ്ങാനും ഒന്നും പാടില്ല എന്നാണ് എന്റെ അഭിപ്രായം. 

സ്വന്തം വീട്ടില്‍ ആണേല്‍ അവളുടെ ഇഷ്ടം എല്ലാവര്‍ക്കും അറിയാം എന്ന് വെക്കാം. എല്ലാവരും അവളെക്കുറിച്ച് ചിന്തിക്കും എന്നും വെക്കാം. 

വേറൊരു വീട്ടില്‍ ചെന്നാല്‍ ഇതൊക്കെ അവള്‍ എങ്ങനെ പറയും? അവര്‍ എങ്ങനെ അറിയും? 'അയ്യോ പാവം പെണ്ണിന്റെ' ഇഷ്ടങ്ങള്‍ക്ക് അവര്‍ എങ്ങനെ കൂട്ട് നില്‍ക്കും? 

പുതു ചെക്കന്‍ വരുമ്പോള്‍ അവിടെയും ഇവിടെയും സദ്യ. ആകെ മൊത്തം വരവേല്‍പും കസേരയിടലും വിളമ്പലും.  പുതുപെണ്ണിനോ?  അവള്‍ക്കെന്ത് സ്വീകരണം? സല്‍ക്കാരം? 

ഇല്ലല്ലോ. അപ്പോള്‍ സ്വന്തം സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പെണ്‍കുട്ടികളെ സന്നദ്ധരും പ്രാപ്തരും ആക്കുകയാണ് വേണ്ടത്. സ്വന്തം ഇടം ഉണ്ടാവാനുള്ള കഴിവ് ഉണ്ടാക്കുകയാണ് വേണ്ടത്. അടക്കവും ഒതുക്കവും അതിനെ തടയുകയാണ്. 

സ്വന്തം വേഷം, ഭക്ഷണം, വായന, ടി വി പ്രോഗ്രാം അങ്ങനെ സ്വന്തം ഇഷ്ടങ്ങള്‍ നിരത്താന്‍ പെണ്ണറിഞ്ഞിരിക്കണം. കസേര ഇടാത്തിടത്തു കസേര ചോദിച്ചു വാങ്ങുന്നത് ഒരിക്കലും മോശമല്ല. അതൊരു മിടുക്കാണ്.  

പഠിച്ചാലും പഠിച്ചില്ലേലും ജോലി ചെയ്യണേലും ചെയ്യേണ്ടേലും കല്യാണം നിര്‍ബന്ധമാണ് നമ്മുടെ സിസ്റ്റത്തില്‍. ആ നിലയ്ക്ക് പെണ്ണുങ്ങളുടെ അടക്കവും ഒതുക്കവും അവള്‍ക്ക് തടസ്സമാവുക മാത്രമേ ചെയ്യൂ എന്നതാണ് സത്യം. പണ്ണ് സ്വന്തം കാലില്‍ നിന്നു സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഉയരാന്‍ ഈ അടക്കവും ഒതുക്കവും പൊട്ടിച്ചെറിയാതെ പറ്റില്ല.

കല്യാണം അവളുടെ ജീവിതത്തിന്റെ മേല്‍ എന്തിനും ഒരു ലൈസന്‍സ് അല്ല എന്ന കാര്യമാണ് അവള്‍ക്ക് ബോധ്യമാവേണ്ടത്. അവളെ ആ നിലയ്ക്ക് ജീവിതത്തെ നേരിടാന്‍ പര്യാപ്തയാക്കുകയാണ് വേണ്ടത്. 

പെണ്ണിന് ആണിന്റെ തണല്‍ വളരെ ഇഷ്ടമാണ്. ആ ഇഷ്ടം ഇഷ്ടമാണ്. അവനു വെച്ച് കൊടുക്കാനും, അവന്റെ പിറകില്‍ ബൈക്കില്‍ കേറാനും, അവന്റെ കാറില്‍ സൈഡ് സീറ്റില്‍ ഇരുന്നു ലോങ് ഡ്രൈവ് പോകാനുമൊക്കെ. പക്ഷെ ആ ഇഷ്ടങ്ങള്‍ പെണ്ണിന്റെ ചോയ്‌സ് ആയി മാറേണ്ടിയിരിക്കുന്നു. ആ ചോയ്‌സ് അവളെ കാലിനു താഴെ ഇട്ടു ചവിട്ടാനുള്ള സാദ്ധ്യത കൂടിയാണ് എന്നത് കൂടി പക്ഷേ അവള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. മുറുക്കെ പിടിച്ച് വീര്‍ത്തുകെട്ടി അടങ്ങി ഒതുങ്ങാതെ,  പാടണ്ട നേരത്തുമാത്രം പാട്ടു പാടി ആരോ പറയുംപടി ചുവടു വെച്ച്, ജീവിച്ചു മരിക്കാതെ,  ഓരോ ശ്വാസത്തിലും സ്വന്തം ഇഷ്ടത്തിനൊപ്പം തുളുമ്പി സ്വന്തം ജീവിതം ജീവിക്കാന്‍ ഇനിയെങ്കിലും അവള്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. 

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?​

ആതിര ഇ വി: മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന്  കാരണങ്ങള്‍ വേറെയാണ്!​

റസീന അബ്ദു റഹ്മാന്‍: സ്വന്തം ഇഷ്ടങ്ങള്‍ക്കും നല്‍കാം ഇത്തിരിയിടം!
 

click me!