ഇന്ത്യയില്‍ തൊഴില്‍ കിട്ടാക്കനിയാവുന്നു; സ്ത്രീകള്‍ കൂടുതല്‍ പ്രതിസന്ധിയില്‍

By Web TeamFirst Published Oct 30, 2018, 3:42 PM IST
Highlights

ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത ഇന്ത്യയിലെ 82 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളുടെ രാജ്യത്ത് തൊഴിലെടുക്കുന്നത് 10,000 രൂപയില്‍ താഴെ മാത്രം മാസ ശമ്പളം വാങ്ങിയാണ്. ഇതിനാല്‍ തന്നെ കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് സ്ത്രീ ജീവനക്കാരാണ്. ഏഴാം ശമ്പളക്കമ്മീഷന്‍ രാജ്യത്ത് കുറഞ്ഞ ശമ്പളം മാസം 18,000 രൂപയെന്ന് റിപ്പോര്‍ട്ട് നല്‍കിയ കാലത്താണ് ഈ ഞെട്ടിപ്പിക്കുന്ന കുറവ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സാമൂഹിക പ്രശ്നമായി വളര്‍ന്ന് വരുന്നത് തൊഴിലില്ലായ്മയാണ്. നയ രൂപീകരണം നടത്തുന്നവരുടെ പ്രതിസന്ധികളില്‍ ഒന്നായി തൊഴിലില്ലായ്മ വളരുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ ദൃശ്യമാകുന്ന വര്‍ഷമാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 

അസിം പ്രേംജി സര്‍വ്വകലാശാലയിലെ സുസ്ഥിര വികസന സെന്‍റര്‍ പുറത്തുവിട്ട 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2018' പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുളളത്. സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്‍റെ ജിഡിപി വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും തമ്മിലുളള ബന്ധം നാള്‍ക്ക് നാള്‍ മോശമായി വരുകയാണ്.

1970 കളിലും 80' കളിലും ജിഡിപി നിരക്ക് മൂന്ന് മുതല്‍ നാല് ശതമാനം വച്ച് ഉയരുന്നപ്പോള്‍ രണ്ട് ശതമാനത്തോളം തൊഴില്‍ ലഭ്യതയും രാജ്യത്ത് വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ജിഡിപി നിരക്ക് ഏഴ് ശതമാനത്തിലേക്ക് 2000ത്തോടെ ഉയര്‍ന്നതോടെ തൊഴില്‍ ലഭ്യത വളര്‍ന്നത് ഒരു ശതമാനമോ അതിലും താഴെയോ ആയിരുന്നു. 

ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത ഇന്ത്യയിലെ തൊഴിലുളള 82 ശതമാനം പുരുഷന്മാരും 92 ശതമാനം സ്ത്രീകളും രാജ്യത്ത് തൊഴിലെടുക്കുന്നത് 10,000 രൂപയില്‍ താഴെ മാത്രം മാസ ശമ്പളം വാങ്ങിയാണ്. ഇതിനാല്‍ തന്നെ കൂടുതല്‍ പ്രതിസന്ധിയിലാവുന്നത് സ്ത്രീ ജീവനക്കാരാണ്. ഏഴാം ശമ്പളക്കമ്മീഷന്‍ രാജ്യത്ത് കുറഞ്ഞ ശമ്പളം മാസം 18,000 രൂപയെന്ന് റിപ്പോര്‍ട്ട് നല്‍കിയ കാലത്താണ് ഈ ഞെട്ടിപ്പിക്കുന്ന കുറവ്. ഇതാണ് സര്‍ക്കാര്‍ ജോലിയോട് സമൂഹത്തില്‍ താല്‍പര്യം വര്‍ദ്ധിക്കാന്‍ കാരണം.

തൊഴിലില്ലായ്മയ്ക്കൊപ്പം രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം കുറഞ്ഞ ശമ്പളത്തില്‍ വലിയ ശതമാനം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തൊഴിലെടുക്കേണ്ടി വരുന്നതാണ്. ഉന്നത വിദ്യാഭ്യാസം നേടിയ 16 ശതമാനം യുവാക്കള്‍ക്കും രാജ്യത്ത് തൊഴിലില്ല. രാജ്യത്തിന്‍റെ എല്ലാ പ്രദേശത്തും തൊഴിലില്ലായ്മയും ശമ്പളക്കുറവും പ്രതിസന്ധിയണെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷം. 

    


 
 
  

click me!