Aug 5, 2018, 3:38 PM IST
കൊല്ലം കരുനാഗപ്പള്ളിയിലാണ് എട്ട് കുട്ടികളെ പുറം ലോകം കാണിക്കാതെ വീടിനുള്ളിൽ പാർപ്പിച്ചത്. പ്രതിരോധകുത്തിവയ്പ്പും, പ്രാഥമിക വിദ്യാഭ്യാസവും നൽകാതെ ഇവരെ വീട്ടിനുള്ളിൽ വളർത്തി. ജില്ലാ ഭരണകൂടം ഇടപെട്ടതോടെ കുട്ടികളെ 10 ദിവസത്തിനകം സ്കൂളിൽ ചേർക്കാമെന്ന് മാതാപിതാക്കൾ ഉറപ്പ് നൽകി.