ആലപ്പാട് സമരം തീർക്കാൻ അനുനയ ശ്രമവുമായി കരുനാഗപ്പള്ളി എംഎൽഎ

By Web TeamFirst Published Jan 19, 2019, 10:22 AM IST
Highlights

ആലപ്പാട്ടെ സമരം തീർക്കാൻ അനുനയ ശ്രമമവുമായി കരുനാഗപ്പള്ളി  എംഎൽഎ ആർ.രാമചന്ദ്രൻ. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ 
വീണ്ടും കാണുമെന്ന് ആർ.രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

കൊല്ലം: ആലപ്പാട്ടെ സമരം തീർക്കാൻ അനുനയ ശ്രമമവുമായി കരുനാഗപ്പള്ളി എംഎൽഎ ആർ രാമചന്ദ്രൻ. വ്യവസായ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ചർച്ചകൾക്ക് എംഎൽഎ മുന്നിട്ടിറങ്ങുന്നത്. സമരസമിതിയെ കണ്ട ശേഷം മുഖ്യമന്ത്രിയെ വീണ്ടും കാണുമെന്ന് ആർ രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആലപ്പാട്ടെ കരിമണൽ ഖനനം പൂർണ്ണമായും നിർത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാടെടുത്തിരുന്നു ഖനനം നിർത്തണമെന്ന വിഎസ് അച്യുതാനന്ദന്‍റെ ആവശ്യവും പാർട്ടി തള്ളിയിരുന്നു. വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരും വരെ ഖനനം നിർത്തണമെന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്. വ്യവസായസ്ഥാപനങ്ങളുടെ നിലനില്പിനാണ് സർക്കാറും സിപിഎമ്മും മുൻഗണന നൽകുന്നത്.

ഖനനം നിർത്തിയാൽ ഐആ‌ർഇ പൂട്ടേണ്ടിവരുന്ന സ്ഥിതിയാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അതേസമയം പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും സ‍മരം നിർത്താൻ ചർച്ചകൾ തുടരണമെന്നും സിപിഎം സെക്രട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു സർക്കാറുമായുള്ള ചർച്ച പൊളിഞ്ഞതിന് പിന്നാലെ ആലപ്പാട്ടെ ജനകീയ സമരസമിതി സമരം ശക്തമാക്കിയിരിക്കുകയാണ്
   

click me!