Video Report

തോമസ് ചാണ്ടിയുടെ നികുതി വെട്ടിപ്പിലൂടെ ആലപ്പുഴ നഗരസഭയ്ക്ക് കോടികള്‍ നഷ്ടം

Nov 13, 2018, 3:29 PM IST

മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ഗുരുതര ചട്ടലംഘനം നടന്നെന്ന് ആലപ്പുഴ നഗരസഭ. നഗരസഭയുടെ അനുമതിയില്ലാതെ 28 കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം കൂട്ടിയത് വഴി കോടികളുടെ നികുതി നഷ്ടമുണ്ടായതായി ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നഗരസഭ അന്വേഷണം നടത്തി ചട്ടലംഘനം സ്ഥിരീകരിച്ചത്.