രാജ്യം കേരളത്തിനൊപ്പം: നരേന്ദ്രമോദി

By Web TeamFirst Published Aug 26, 2018, 1:16 PM IST
Highlights

മഹാപ്രളയത്തിൽ രാജ്യം ഒന്നാകെ കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയില്‍ കേരളത്തിന് ഇളവ് നല്കാൻ ഗ്രാമവികസന മന്ത്രാലയം തീരുമാനിച്ചു.  തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 543 കോടി രൂപ കേരളത്തിന് അടിയന്തരമായി അനുവദിച്ചു. 

ദില്ലി: മഹാപ്രളയത്തിൽ രാജ്യം ഒന്നാകെ കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഭവന നിര്‍മാണ പദ്ധതിയില്‍ കേരളത്തിന് ഇളവ് നല്കാൻ ഗ്രാമവികസന മന്ത്രാലയം തീരുമാനിച്ചു.  തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 543 കോടി രൂപ കേരളത്തിന് അടിയന്തരമായി അനുവദിച്ചു. മലയാളികളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ മുഴുവനുമുണ്ട്. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കേരളത്തിന് കഴിയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. 

മാനവികതയുടെ വലിയ മുഖം കേരളത്തിലെ പ്രളയകാലത്ത് ദൃശ്യമായി. ഇന്ത്യയിലെ സേനകൾ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്തു. കേരളത്തിന് കൂടുതൽ വേഗത്തിൽ വികസിക്കാനാകട്ടെ എന്നും നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിൽ പതിനാന്നായിരം വീടുകള്‍ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന്  ഗ്രാമവികസ മന്ത്രാലയം സെക്രട്ടറി അമര്‍ജിത് സിന്‍ഹ അറിയിച്ചു.  പ്രധാമന്ത്രി ഭവന നിര്‍മാണ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ പുതുക്കിപണിയാൻ തുക അനുവദിച്ചു കഴിഞ്ഞു. 

ആദായ നികുതി നല്‍കുന്നവരെയും, കാര്‍, ഫ്രിഡ്ജ്,,  ലാന്‍ഡ് ഫോണ്‍  എന്നിവ സ്വന്തമായി ഉള്ളവരെയും ഭവന പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മഹാപ്രളയത്തിന്‍റെ സാഹചര്യത്തില്‍ ഇതിൽ ഇളവ് നല്കാമെന്ന് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചതായി സെക്രട്ടറി വ്യക്തമാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 543 കോടി രൂപയും ഇന്നലെ അനുവദിച്ചു. അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ ഇത് വഴി സാധിക്കും. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ബജറ്റ് തയ്യാറാക്കി അയച്ചാല്‍ അനുവദിക്കുമെന്നും മന്ത്രാലയം പറയുന്നു. 


 

click me!