ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് സംഘം ഹൂസ്റ്റണില്‍

By Web TeamFirst Published Sep 25, 2018, 11:39 AM IST
Highlights

ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച് യങ് സയന്റിസ്റ്റ് അവാര്‍ഡിന് അര്‍ഹരായ അഞ്ച് കുട്ടികള്‍ക്ക് മുന്നില്‍ സ്പേസ് സെന്റര്‍ തുറന്നിട്ടത്, ബഹിരാകാശ ലോകത്തെ വിസമയക്കാഴ്ചകളാണ്.  ഗ്രാന്റ് കാന്യണും യൂണിവേഴ്സല്‍ സ്റ്റുഡിയോയും ടെസ്‍ലയും ഗൂഗ്ളുമടക്കം ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അത്ഭുത ലോകമാണ് വിദ്യാര്‍ത്ഥികളെ ഇനി കാത്തിരിക്കുന്നത്.

ഹൂസ്റ്റണ്‍: ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് സംഘം ഹൂസ്റ്റണിലെത്തി.  നാസയുടെ സ്പേസ് സെന്റര്‍ സന്ദര്‍ശനത്തിലൂടെ ബഹിരാശ യാത്രയേയും ദൗത്യങ്ങളെയും അടുത്തറിയാനുള്ള അവസരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്താണ് സ്പേസ് സെന്ററില്‍ എത്തേണ്ടത്. അമേരിക്ക ഇതുവരെ നടത്തിയിട്ടുള്ള 137 ദൗത്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണചിത്രം ഇവിടം കണ്ടിറങ്ങുന്ന ഏതൊരാള്‍ക്കും ഗ്രഹിക്കാം. ബഹിരാകാശ വാഹനങ്ങളും യാത്രികര്‍ ഉപയോഗിച്ച വസ്തുക്കളും തുടങ്ങി ചന്ദ്രന്റെ ഒരു കഷണത്തില്‍ തൊടാനുള്ള അവസരം വരെയുണ്ട് ഇവിടെ. ദൗത്യങ്ങളെക്കുറിച്ചുള്ള ഹ്രസ്വ ചിത്രങ്ങള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഒപ്പം ബഹിരാകാശ യാത്രികരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്. 

ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സുമായി ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച് യങ് സയന്റിസ്റ്റ് അവാര്‍ഡിന് അര്‍ഹരായ അഞ്ച് കുട്ടികള്‍ക്ക് മുന്നില്‍ സ്പേസ് സെന്റര്‍ തുറന്നിട്ടത്, ബഹിരാകാശ ലോകത്തെ വിസമയക്കാഴ്ചകളാണ്.  ഗ്രാന്റ് കാന്യണും യൂണിവേഴ്സല്‍ സ്റ്റുഡിയോയും ടെസ്‍ലയും ഗൂഗ്ളുമടക്കം ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അത്ഭുത ലോകമാണ് വിദ്യാര്‍ത്ഥികളെ ഇനി കാത്തിരിക്കുന്നത്. അവാര്‍ഡിന്റെ രണ്ടാം സീസണിനോട് വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായ പ്രതികരണമാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് ആദിശങ്കര ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി കെ ആനന്ദ് പറഞ്ഞു.

click me!