900 നഗരങ്ങളില്‍ ബിജെപിയുടെ  'മോദി ഫെസ്റ്റ്'

By Web DeskFirst Published May 22, 2017, 7:33 PM IST
Highlights

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തെ 900 നഗരങ്ങളില്‍ 'മോദി ഫെസ്റ്റ് ' നടത്തുന്നു. 'മെയ്ക്കിങ് ഓഫ് ഡെവലപ്പ്ഡ് ഇന്ത്യ' എന്നാണ് മോദി ഫെസ്റ്റിന്റെ പൂര്‍ണരൂപം. മെയ് 26 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലാകും മോദി ഫെസ്റ്റ് സംഘടിപ്പിക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. 

മെയ് 26ന് ഗുവാഹട്ടിയില്‍ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാകും ഫെസ്റ്റുകള്‍ നടക്കുക. കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍, അരുണാചല്‍ എന്നിവിടങ്ങളിലെ മോദി ഫെസ്റ്റില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് പങ്കെടുക്കും.

click me!