കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമെന്ന് സിബിഐ എഫ്‌ഐആര്‍

By Vipin PanappuzhaFirst Published May 23, 2017, 11:06 AM IST
Highlights

കൊച്ചി: കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമെന്ന് സിബിഐ എഫ്‌ഐആര്‍. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ അസ്വാഭാവിക മരണമെന്നാണെങ്കിലും ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. 

ഫൊറന്‍സിക് രേഖകളിലെ വൈരുദ്ധ്യമുള്‍പ്പെടെ ചൂണ്ടികാട്ടി മണിയുടെ സഹോദരനും ബന്ധുക്കളുമുള്‍പ്പെടെ സിബിഐ അന്വേഷണം ആരംഭിച്ച് സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതി ഉത്തരവ് വന്നത്. ചാലക്കുടി പോലീസില്‍ നിന്ന് കേസ് ഡയറിയും മറ്റു വിവരങ്ങളും സിബിഐ ഏറ്റെടുത്തു. 

പാഡിയില്‍ അവശനിലയില്‍ മണിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞ മാര്‍ച്ച് 6നാണ് മണി മരിച്ചത്. മണിയുടെ ശരീരത്തില്‍ ക്രമാതീതമായ അളവില്‍ മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തിയതും സംശയത്തിന് കാരണമായി.

click me!