പെണ്‍ വാണിഭസംഘത്തിന് ലോകപൈതൃക പട്ടികയിലുള്ള ദേവാലയത്തിന്റെ പേരിട്ടു ; എതിര്‍പ്പുമായി വിശ്വാസികള്‍

By Web TeamFirst Published Aug 10, 2018, 4:19 PM IST
Highlights

ഗോവയെയും സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതാണ് ദേവാലയത്തിന്റെ പേരിലുള്ള ഈ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമെന്ന് ബൈലാന്‍കൊ ഇക്വേട്ടിലെ അംഗങ്ങള്‍ പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ദേവാലയത്തിന്റെ പേര്  പെണ്‍വാണിഭ സംഘം ദുരുപയോഗം ചെയ്തതതായി ഇവര്‍ ആരോപിക്കുന്നു.

മഡ്ഗാവ്: ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ ഓണ്‍ ലൈന്‍ പെണ്‍വാണിഭം നടത്തുന്നതിനെതിരെ വിശ്വാസികള്‍. ഗോവയിലെ മഡ്ഗാവിലാണ് സംഭവം. ബസലിക ഓഫ് ബോം ജീസസ്' എന്ന പേരിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നത്. ബൈലാന്‍കൊ ഇക്വേട്ട് എന്ന സംഘടന  വാണിഭ സംഘത്തിനെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

ഗോവയെയും സ്ത്രീ സമൂഹത്തെയും അപമാനിക്കുന്നതാണ് ദേവാലയത്തിന്റെ പേരിലുള്ള ഈ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമെന്ന് ബൈലാന്‍കൊ ഇക്വേട്ടിലെ അംഗങ്ങള്‍ പറയുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള ദേവാലയത്തിന്റെ പേര്  പെണ്‍വാണിഭ സംഘം ദുരുപയോഗം ചെയ്തതതായി ഇവര്‍ ആരോപിക്കുന്നു.

സൈറ്റിൽ നൽകിരിക്കുന്ന യുവതികളുടെ വിരങ്ങള്‍ എല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളവരാണ്. ഇവരെയെല്ലാം തന്നെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി സംശയമുണ്ടെന്നും വിശ്വാസികളുടെ പരാതിയില്‍ പറയുന്നു. ഗോവയിലെ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ സൈറ്റില്‍ ഉണ്ടെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗോവയില്‍ നിന്ന് കാണാതായ സ്ത്രീകള്‍ക്ക് ഈ സൈറ്റുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും പരാതിക്കാര്‍ വിശദമാക്കുന്നു. 
 
click me!