ആരും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്; ഓരോ ജിവനും വിലപ്പെട്ടതാണ്

By Web TeamFirst Published Aug 15, 2018, 11:58 PM IST
Highlights

വ്യാജ സന്ദേശങ്ങളും വ്യാജ പ്രചരണങ്ങളും പരിഹാസങ്ങളുമായി ഒരു ന്യൂന പക്ഷം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയിയലൂടെയാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. ഫേസ്ബുക്ക് പേജുകളിലെ കമന്‍റുകളായി കണ്‍ട്രോള്‍ റൂമുകളിലടക്കം അനാവശ്യ ഫോണ്‍ കോളുകളുമായി രംഗത്തെത്തുന്നവര്‍ കുറവല്ല

തിരുവനന്തപുരം: കേരളം ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെയാണ് നേരിടുന്നത്. കാലവര്‍ഷം കലിതുള്ളി പെഴ്തിറങ്ങുമ്പോള്‍ നിരവധി ജീവനുകള്‍ ഇതിനകം നഷ്ടമായി. ഒറ്റപ്പെട്ടുപോയവരും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരും രക്ഷതേടുന്ന കാഴ്ചയാണ് എങ്ങും ദൃശ്യമാകുന്നത്.

എല്ലാവിധ രക്ഷാപ്രവര്‍ത്തനവുമായി ഭരണ സംവിധാനവും സൈന്യവും സുരക്ഷാ സേനയും കര്‍മ്മ രംഗത്തുണ്ട്. കഴിയുന്നത്ര വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം എത്തിക്കാനുള്ള ശ്രമത്തിലാണ് അവര്‍. സംസ്ഥാനത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും രക്ഷ തേടിയുള്ള  ഫോണ്‍കോളുകള്‍ക്ക് കുറവില്ല.

എന്നാല്‍ ഇതിനിടയില്‍ വ്യാജ സന്ദേശങ്ങളും വ്യാജ പ്രചരണങ്ങളും പരിഹാസങ്ങളുമായി ഒരു ന്യൂന പക്ഷം രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയിയലൂടെയാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. ഫേസ്ബുക്ക് പേജുകളിലെ കമന്‍റുകളായി കണ്‍ട്രോള്‍ റൂമുകളിലടക്കം അനാവശ്യ ഫോണ്‍ കോളുകളുമായി രംഗത്തെത്തുന്നവര്‍ കുറവല്ല.

എന്നാല്‍ സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തുന്ന ഈ സാഹചര്യത്തില്‍ ഇത്തരം പ്രചരണങ്ങള്‍ ഒഴിവാക്കണം. ഒരോ ജീവനും വിലപ്പെട്ടതാണ്. അനാവശ്യമായതും വ്യാജമായതുമായ ഒരു സന്ദേശത്തിന് പിന്നാലെ പോകുമ്പോള്‍ രക്ഷാ പ്രവര്‍ത്തകരുടെ വിലപ്പെട്ട സമയം നഷ്ടമാകുമെന്ന് കൂടി ഓര്‍ക്കുക. മാത്രമല്ല ഇത്തരക്കാര്‍ നാളെ നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും ഓര്‍ക്കണം.

click me!