ലുലു മാളില്‍ സൗജന്യഭക്ഷണമെന്ന് വ്യാജ പ്രചാരണം; കോസ്റ്റ് ഗാര്‍ഡും പറ്റിക്കപ്പെട്ടു

Aug 18, 2018, 9:10 PM IST

ദുരന്തമുഖത്തും കേരളത്തെ വലച്ച് വ്യാജവാര്‍ത്തകള്‍. ലുലു മാളില്‍ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതായി അറിഞ്ഞ് ശേഖരിക്കാനെത്തിയ കോസ്റ്റ് ഗാര്‍ഡിനെയും വ്യാജന്മാര്‍ പറ്റിച്ചു. ഇത്തരം ദുഷ്പ്രചാരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും.