ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ആഡംബര ജീവിതം; മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ്

By Web TeamFirst Published Aug 10, 2018, 3:35 PM IST
Highlights


തായ്‌ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷവിധിച്ചത്. ഭക്തരില്‍ നിന്നും വാങ്ങിയ സംഭാവനകള്‍ എല്ലാം തന്നെ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. പണം വെളുപ്പിക്കല്‍, തട്ടിപ്പ് ,സൈബര്‍  തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സന്യാസിയുടെ മേല്‍ ചുമത്തിയിരുന്നത്. 

ബാങ്കോക്ക്:  ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ആഡംബര ജീവിതം നയിച്ചു വന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ്. ബാങ്കോക്ക് കോടതിയാണ് സന്യാസിക്ക് തടവ് വിധിച്ചത്. ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി തട്ടിപ്പു നടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.

തായ്‌ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷവിധിച്ചത്. ഭക്തരില്‍ നിന്നും വാങ്ങിയ സംഭാവനകള്‍ എല്ലാം തന്നെ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. പണം വെളുപ്പിക്കല്‍, തട്ടിപ്പ് ,സൈബര്‍  തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സന്യാസിയുടെ മേല്‍ ചുമത്തിയിരുന്നത്. അമേരിക്കയിലേക്ക് ഒളിച്ച് കടന്ന ഇയാളെ 2017 ല്‍ യുഎസ് തായ്ലാന്റിന് കൈമാറിയിരുന്നു. 

സ്വന്തം പേരിലുള്ള ജെറ്റ് വിമാനത്തില്‍ വിലയേറിയ സണ്‍ ഗ്ലാസും വെച്ചിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങള്‍ നേരത്തെ  പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് സ്വന്തമായി കോടികള്‍ വില മതിപ്പുള്ള വാഹനങ്ങള്‍ ഉണ്ടെന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏഴ് ലക്ഷം ഡോളറിന്റെ ആസ്തി ഉള്ളതായും കണ്ടെത്തിയത്.

2014ല്‍ തായ്ലാന്റിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനെ തുടർന്നാണ്  ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. വിരാപോള്‍ ഉള്‍പ്പെട്ട ഒരു ബലാത്സംഗ കേസിന്റെ വിധി അടുത്തമാസം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ കേസില്‍ കൂടി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ വീണ്ടും ഇരുപത് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.

click me!