വിചിത്ര ചുമയുമായി നാലുവയസുകാരന്‍; ഡോക്ടറെ അമ്പരപ്പിച്ച് ശ്വാസനാളത്തില്‍ കണ്ട വസ്തു

By Web TeamFirst Published Aug 15, 2018, 11:24 AM IST
Highlights

എക്സ്റേയെടുത്ത് പരിശോധിച്ചതോടെയാണ് കുട്ടിയുടെ ശ്വാസനാളത്തെ തടസപ്പെടുത്തി എന്തോ വസ്തു ഉണ്ടെന്ന് കണ്ടെത്തിയത്. ശ്വാസനാളത്തിലെ കടുത്ത അണുബാധയ്ക്ക് കാരണമായ ആ വസ്തു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതോടെ ഡോക്ട്ര്‍മാര്‍ അമ്പരന്നു.

ദില്ലി: വിചിത്രമായ ചുമ ബാധിച്ചാണ് നാലു വയസുകാരനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്നം. ചുമയുടെ ശബ്ദത്തിന് വിസില്‍ അടിക്കുന്ന ശബ്ദത്തോട് അസാധാരണ സാമ്യം അനുഭവപ്പെട്ടത് ആശുപത്രി അധികൃതരെ കുറച്ചൊന്നുമല്ല കുഴക്കിയത്. 

എക്സ്റേയെടുത്ത് പരിശോധിച്ചതോടെയാണ് കുട്ടിയുടെ ശ്വാസനാളത്തെ തടസപ്പെടുത്തി എന്തോ വസ്തു ഉണ്ടെന്ന് കണ്ടെത്തിയത്. ശ്വാസനാളത്തിലെ കടുത്ത അണുബാധയ്ക്ക് കാരണമായ ആ വസ്തു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതോടെ ഡോക്ട്ര്‍മാര്‍ അമ്പരന്നു.

നാലുവയസുകാരന്റെ ശ്വാസകോശ നാളിയില്‍ വിസില്‍ എങ്ങനെ എത്തിയെന്നത് ഇനിയും വെളിവായിട്ടില്ല. പുറത്ത് നിന്ന് ശരീരത്തില്‍ കയറുന്ന വസ്തുക്കള്‍ അലര്‍ജി ഉണ്ടാക്കുക പതിവാണെന്ന് വിശദമാക്കിയ ഡോക്ടര്‍മാര്‍ ചുമക്ക് വിസില്‍ ശബ്ദം അസാധാരണമാണെന്ന് വ്യക്തമാക്കി. 
 
click me!