കോട്ടയം വിട്ടു കൊടുക്കില്ല ; ഇടുക്കി കൂടി വേണമെന്ന് ജോസ് കെ മാണി

By Web TeamFirst Published Jan 21, 2019, 1:31 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വച്ചുമാറാനില്ല, കേരളാ കോണ്‍ഗ്രസിന് കോട്ടയവും ഇടുക്കിയും വേണമെന്ന്  ജോസ് കെ മാണി

കോട്ടയം : യുഡിഎഫ് ലോക്സഭാ സ്ഥാനാര്‍ത്ഥി നിർണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുമ്പോൾ സീറ്റിന് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം രംഗത്ത്. ഇത്തവണ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്നും കോട്ടയവും ഇടുക്കിയും കേരളാ കോണ്‍ഗ്രസ് എമ്മിന് വേണമെന്നുമാണ് ജോസ് കെ മാണിയുടെ ആവശ്യം. കോട്ടയം സീറ്റ് വച്ചുമാറാനുള്ള സാധ്യതകളും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തുടക്കത്തിലേ തള്ളിക്കളയുകയാണ്. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ തീരുമാനമായിട്ടില്ല. ജനുവരി 24 മുതൽ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കേരള യാത്ര തുടങ്ങും. ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനം അതിന് ശേഷമെ ഉണ്ടാകൂ എന്നും ജോസ് കെ മാണി അറിയിച്ചു.

നിലവിൽ മുസ്‌ലിംലീഗിന് രണ്ടും കേരളാ കോൺഗ്രസ്, ആർ.എസ്.പി. എന്നിവർക്ക് ഓരോ സീറ്റുമാണ് യു ഡി എഫിലുള്ളത്. 16 സീറ്റിൽ കോൺഗ്രസാണ് മത്സരിക്കുക. കോൺഗ്രസിനുകൂടി അവകാശപ്പെട്ട രാജ്യസഭാസീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകിയത് ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസിന് കൂടുതൽ സീറ്റ് അനുവദിച്ചേക്കില്ല 

click me!