ഗവർണര്‍ക്കെതിരെ കോടിയേരി

By Web DeskFirst Published Aug 4, 2017, 9:03 AM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക്  വിളിച്ച് വരുത്തിയ ഗവര്‍ണറുടെ നടപടിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയെന്ന ഗവര്‍ണറുടെ ട്വീറ്റ് ഫെഡറൽ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി ദേശാഭിമാനിയിലെഴുതി. അതേ സമയം ഗവര്‍ണറുടെ നടപടി സൗഹാര്‍ദ്ദപരമായി കണ്ടാൽ മതിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു

ഗവര്‍ണര്‍ പദവി തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന പ്രഖ്യാപിത നിലപാടുള്ള പാര്‍ട്ടി. രാഷ്ട്രീയ സംഘര്‍ഷങ്ങളുടേയും ക്രമസമാധാന തകര്‍ച്ചയുടേയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗര്‍ണറുടെ നടപടിയെ പക്ഷെ സിപിഎം കാണുന്നത് രണ്ട് തലത്തിലാണ്. മുന്നണിക്കകത്ത് മാത്രമല്ല പാര്‍ട്ടിക്കത്തും ഗവര്‍ണറുടെ നടപടി തെറ്റെന്ന് വാദിക്കുന്നവരുണ്ട്. . സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സംസ്ഥാന സമിതി യോഗത്തിലും കടുത്ത വിമര്‍ശനമുയര്‍ന്നു. എന്നാൽ ഗവര്‍ണറുടെ നടപടിയിൽ അസാധാരണമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രിയും ഗവര്‍ണറുമായി നിലവിൽ നല്ല ബന്ധമാണെന്നും പാര്‍ട്ടി വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയത്. ഗവര്‍ണര്‍ വിളിച്ച് മുഖ്യമന്ത്രി പോകാതിരുന്നാൽ അത് വൻ വിദാദമായിരുന്നു. പിണറായി രാജ് ഭവനിലേക്ക് പോയതും ഗവര്‍ണറുമായുള്ള നല്ല ബന്ധത്തിന്റെ പേരിലാണ്. പക്ഷെ കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയെന്ന ട്വീറ്റ് ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതായതിനാൽ  ഗവര്‍ണര്‍ ഒഴിവാക്കണമായിരുന്നു . ക്രമസമാധാന പാലനത്തിൽ തലയിടാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി ദേശാഭിമാനിയിലെഴുതി.

 

 

click me!