വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്.

09:48 AM (IST) Dec 23
സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്
09:22 AM (IST) Dec 23
ബെംഗളൂരുവിൽ വെച്ചാണ് ഇയാൾ പിടിയിലായത്. യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടയിലാണ് വീടിനു നേരെ അക്രമം ഉണ്ടായത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
08:48 AM (IST) Dec 23
നേരത്തെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിൽ അറസ്റ്റിലായവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർക്കാൻ പൊലീസ് തയ്യാറായില്ല.
08:38 AM (IST) Dec 23
നെടുമങ്ങാട് അഴീക്കോട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.
08:05 AM (IST) Dec 23
നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്.
07:47 AM (IST) Dec 23
ഉണ്ണിക്കൃഷ്ണൻ പോറ്റി സ്പോൺസർ ചമഞ്ഞത് മറ്റുള്ളവരുടെ പണത്തിലാണെന്നും ഇടനില നിന്നാണ് തട്ടിപ്പ് നടത്തിയതെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.
07:22 AM (IST) Dec 23
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര ഡിസംബർ 26-ന് വൈകിട്ട് ശരംകുത്തിയിലെത്തും.
07:15 AM (IST) Dec 23
കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
06:52 AM (IST) Dec 23
തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുൻപ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്ന് ആണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്.