യൂബര്‍ ടാക്സി ഡ്രൈവര്‍ ചമഞ്ഞെത്തി യുവതിയെ കാറിനുള്ളില്‍ ലോക്ക് ചെയ്തു,യുവാവ് അറസ്റ്റില്‍

By Web TeamFirst Published Mar 13, 2018, 10:33 AM IST
Highlights
  • ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍
  • ഡ്രൈവറായെത്തിയ ആള്‍ക്ക് ലൈസന്‍സ് ഇല്ല

ചണ്ഡീഗഡ്: യൂബര്‍ ടാക്സി ഡ്രൈവര്‍ ചമഞ്ഞെത്തി യുവതിയെ തട്ടിക്കൊണ്ടുപോകാനും ലൈംഗികാതിക്രമത്തിനും ശ്രമിച്ചയാള്‍ ഹരിയാനയില്‍ അറസ്റ്റില്‍. സഞ്ജീവ് അലൈസ് സഞജു എന്നയാളാണ് അറസ്റ്റിലായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അംഗീകൃത ഡ്രൈവറല്ലെന്നും ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നും വ്യക്തമായി.

മാര്‍ച്ച് ഒന്‍പതിനാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു എംഎന്‍സിയിലെ ഉപദേശകയായി ജോലി ചെയ്യുന്ന യുവതി വീട്ടിലേക്ക് പോകാനായാണ് യൂബര്‍ ബുക്ക് ചെയ്തത്. ഹരിയാനയിലെ കുണ്‍ഡലിയില്‍ നിന്ന്  റോഹിണിയിലേക്കാണ് യൂബര്‍ ബുക്ക് ചെയ്തത്. എന്നാല്‍ യൂബര്‍ ആപ്പിലെ ഇമേജുമായി ഡ്രൈവര്‍ക്ക് സാമ്യമില്ലെന്നതും വാഹനത്തിന് വെള്ള നമ്പര്‍ പ്ലേറ്റുള്ളതും യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മദ്യപിച്ചെത്തിയ ഇയാള്‍ യുവതിയെ മറ്റൊരു വഴിയിലൂടെയാണ് കൊണ്ടുപോയതെന്നും യുവതി ആരോപിക്കുന്നു. 

ട്രാഫിക്ക് സിഗ്നലിന്‍റെ അടുത്തുനിന്നും യുവതി വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനം ലോക്ക് ചെയ്തു. പിന്നീട് വാഹനം അണ്‍ലോക്ക് ചെയ്ത് രക്ഷപ്പെടാനായി യുവതി ചാടുകയായിരുന്നു. കാറുമായി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിടികൂടി. യൂബറില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്ത വാഹനം ഓടിക്കാനായി സഞ്ജുവിന് നല്‍കുകായിരുന്നെന്ന് പൊലീസ് പറയുന്നു.

click me!