കൊച്ചിയിൽ മത്സ്യതൊഴിലാളികളുടെ ബോട്ടിലിടിച്ചത് എം.വി ദേശശക്തിയെന്ന് സ്ഥിരീകരിച്ചു

Aug 14, 2018, 7:15 PM IST

മുനമ്പത്തിനടുത്ത് പുറങ്കടലിൽ ബോട്ടിലിടിച്ച കപ്പൽ എം.വി.ദേശശക്തിയെന്ന് സ്ഥിരീകരിച്ചു. കപ്പലിന്‍റെ ക്യാപ്റ്റനെയും ഒരു ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു. മറൈൻ മർക്കന്‍റൈയിൽ വിഭാഗത്തിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.