കുവൈത്ത് അമീര്‍ ട്രംപുമായി കൂടികാഴ്ച നടത്തി

By Web DeskFirst Published May 22, 2017, 8:43 AM IST
Highlights

റിയാദ്: ജിസിസി -യുഎസ് ഉച്ചകോടിക്ക് സൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കുവൈറ്റ് അമീര്‍ ഷേഖ് സാബാ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് മേഖലയിലും ലോകമെന്പാടുമുള്ള വെല്ലുവിളികളെ നേരിടാന്‍ എല്ലാവിധത്തിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. 

അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് സൗദിയില്‍ ചരിത്ര സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കുവൈത്ത് അമീര്‍ ഷേഖ് സാബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ പ്രശംസിച്ചു. റിയാദില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ താമസസ്ഥലത്തെത്തി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത്. കുവൈറ്റ്-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കുടിക്കാഴ്ചയില്‍ 

ഗള്‍ഫ് മേഖലയിലും ലോകമെമ്പാടുമുള്ള വെല്ലുവിളികളെ നേരിടാന്‍ എല്ലാവിധത്തിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് അമീര്‍ ആവശ്യപ്പെട്ടു. 
യെമനിലെ ആഭ്യന്തര യുദ്ധം ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദിക്കും യെനമിലെ ആഭ്യന്തര യുദ്ധം ഭീഷണിയാണ്. യെമനിലും തൊട്ടടുത്തുള്ള അയല്‍രാജ്യങ്ങളിലുമുള്ള ജനങ്ങളെ കൊന്നൊടുക്കുന്നതിനു പണവും ആയുധങ്ങളും രാജ്യത്തിനു പുറത്തുനിന്ന് എത്തിക്കുകയാണെന്ന് അമീര്‍ ആരോപിച്ചു. 

സൗദിയുടെ പവിത്രത സര്‍വ ശക്തിയുമുപയോഗിച്ച് സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന മൂന്നു വിഭാഗങ്ങളെയും ഒരേ മേശയ്ക്കു ചുറ്റും കൊണ്ടുവന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നുമാസത്തോളം മൂന്നു വിഭാഗങ്ങളുമായി കുവൈറ്റില്‍ അനുരഞ്ജന ചര്‍ച്ചകള്‍നടത്തിയിരുന്നു. എന്നാല്‍ ഫലപ്രദമായ പരിഹാരം കാണാന്‍ ഈ ചര്‍ച്ചകള്‍ക്കായില്ല. 

 സഖ്യരാഷ്ട്രങ്ങളുടെയും അമേരിക്കന്‍ നേതൃത്വത്തിലുള്ള സേനയുടെയും നേട്ടം ഗള്‍ഫ് മേഖലയില്‍നിന്ന് തീവ്രവാദത്തെ തുടച്ചുനീക്കുമെന്നും ഇതിനുള്ള തെളിവാണ് മൊസൂളും അല്‍ റിഗ്ഗയും തീവ്രവാദികളില്‍നിന്ന് മോചിപ്പിച്ചതെന്നും അമീര്‍ അഭിപ്രായപ്പെട്ടു.

click me!