മഴയില്‍ കുതിര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം; വിമാനങ്ങളെ വഴി തെറ്റിച്ച് 'ക്രോസ് വിന്‍ഡ് '

By Web TeamFirst Published Aug 15, 2018, 9:18 AM IST
Highlights

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്ന രീതിയിലുള്ള കാറ്റാണ് വിമാനത്താവളത്തില്‍ നേരിടുന്നത്. ഇന്നലെ കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്സിന്റെ കെ യു 357 വിമാനം റണ്‍വേയില്‍ സ്ഥാനം മാറി ഇറങ്ങിയിരുന്നു.

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു. നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്ന രീതിയിലുള്ള കാറ്റാണ് വിമാനത്താവളത്തില്‍ നേരിടുന്നത്. ഇന്നലെ കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്സിന്റെ കെ യു 357 വിമാനം റണ്‍വേയില്‍ സ്ഥാനം മാറി ഇറങ്ങിയിരുന്നു. 163 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനം അപകടം കൂടാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. 

കഴിഞ്ഞ ഒരു വർഷത്തിനിടെ സമാനമായ നിരവധി അപകടങ്ങൾ  കൊച്ചിയിൽ നിന്നു റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്ത് നിരവധി വിമാന അപകടങ്ങൾക്ക് കാരണമായ ക്രോസ് വിന്‍ഡ് പ്രതിഭാസമാണ് നെടുമ്പാശേരിയിലും  അനുഭവപ്പെട്ടത്. ശക്തമായി വശങ്ങളില്‍ നിന്ന് വീശുന്ന കാറ്റില്‍ ലാന്‍‍‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിമാനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. ചുഴലിക്കു സമാനമായ കാറ്റായിരുന്നു ഈ കൊച്ചിയിൽ കണ്ടുവരുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിലയിരുത്തുന്നത്. 

മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലൊക്കെ ക്രോസ് വിൻഡ് അടിച്ചാൽ വിമാനം സുഖകരമായി ലാൻഡ് ചെയ്യുക എന്നത് അപകടം നിറഞ്ഞതാണ്. വളരെ മികച്ച പൈലറ്റുമാര്‍ക്ക് മാത്രമാണ് ഈ പ്രതിഭാസത്തെ മറികടന്ന വിമാനം തകരാറ് കൂടാതെ നിലത്തിറക്കാന്‍ സാധിക്കൂ. ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ വിമാനം ചെരിച്ച് പറത്തിയാണ് റൺവേയിലിറക്കുക. ഇതിനാൽ തന്നെ കാറ്റിന്റെ ശക്തിയിൽ വിമാനം ചെരിഞ്ഞാലും റൺവെ വിട്ട് പുറത്തുപോകില്ലെന്നതാണ് ഈ രീതി ഉപയോഗിക്കാന്‍ കാരണം.

നിലവില്‍ റണ്‍വേയില്‍ അടക്കം വെള്ള കയറിയ നിലയിലാണ് നെടുമ്പാശേരി വിമാനത്താവളം ഉള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 0484 3053500, 0484 2610094

click me!